തൃക്കരിപ്പൂർ: സംസ്ഥാന സ്കൂൾ ഗെയിംസിലെ സമാപന
ദിവസം നടന്ന അവസാന ഇനമായ ആൺകുട്ടികളുടെ സീനിയർ കബ
ഡിയിൽ ആതിഥേയരായ കാസർകോട് ജില്ല കിരീടം ചൂടി. ഫൈനലിൽ
കോഴിക്കോട് ജില്ലയെയാണ് പരാജയപ്പെടുത്തിയത്. മലപ്പുറം ജില്ല മൂന്നാം സ്ഥാനം നേടി. കബഡിയിൽ
കാസർഗോഡിൻ്റെ
എം. ശ്രീരാഗിനെ മികച്ച താരമായും കോഴിക്കോടിൻ്റെ ഡി.എൽ. ഹരിദേവിനെ പ്രൊമിസിങ്ങ് താരമായും തിരഞ്ഞെടുത്തു.സീനിയർ പെൺകുട്ടികളിൽ തൃശൂർ ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി. മികച്ച താരമായി തൃശൂരിൻ്റെ കെ.എസ്. സാന്ദ്രയും പ്രൊമിസിങ്ങ് താരമായി കോഴിക്കോടിൻ്റെ പി.എം. ഫാത്തിമ നൂറയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു.







