കാസര്‍കോട്: പിതാവിനൊപ്പം കുളിക്കവെ മധുവാഹിനിപ്പുഴയില്‍ വീണ 8 വയസുകാരന്‍ ചികില്‍സക്കിടെ മരിച്ചു. കല്ലക്കട്ട കടമ്പട്ടയിലെ കെ.എ മഷൂദിന്റെ മകന്‍ അബ്ദുല്ലയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് 10 മണിയോടെയാണ് മധുവാഹിനി പുഴയിലെ കടമ്പട്ടയില്‍ പിതാവും മകനും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികില്‍സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ കുട്ടി മരണപ്പെട്ടു.







