കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു (40) എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയിരുന്നു. വിമാനത്താവളത്തിൽനിന്ന് ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആൻ മേരിയുടെ സംസ്‌കാരം പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ ചൊവ്വാഴ്ച നടക്കും. വിദേശത്തുള്ള പ്രവാസി കൂട്ടായ്മകളുടെയും നോർക്കയുടെയും ഏകോപനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.
ആഗസ്റ്റ് 28-നാണ് ഇരുവരും കൊല്ലപ്പെട്ടത്. അഞ്ജനയുടെയും ആൻമേരിയുടെയും സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് ഇവരെ കൊലപ്പെടുത്തിയത്. അഞ്ജനയെ കാറിടിച്ചും ആനിനെ ക്രൂരമായി കുത്തിയുമാണ് അനില കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ആനും അഞ്ജനയും അറസ്റ്റിലായ അനിലയും മുൻപ് കാലിഫോർണിയയിലെ മിൽപീറ്റസിലുള്ള അപ്പാർട്മെന്റുകളിൽ അടുത്തടുത്ത് താമസിച്ച് വരികയായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ ഓണാഘോഷങ്ങളിലടക്കം ഒന്നിച്ചു പങ്കെടുക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page