നിരവധി ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു, സംഭവം കുമ്പള മാട്ടംകുഴിയില്‍
കാസര്‍കോട്: കുമ്പള മാട്ടംകുഴിയില്‍ നിരവധി ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഒരു കുടുംബം താമസിക്കുന്ന മുറി പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കൃഷ്ണ എന്ന ഷൊര്‍ണൂര്‍ സ്വദേശി താമസിക്കുന്ന മുറിയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇദ്ദേഹം മുറി പൂട്ടി കഴിഞ്ഞ ദിവസം എറണാകുളത്ത് പോയിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ ക്വാര്‍ട്ടേഴ്‌സില്‍ തീപടരുകയായിരുന്നു. ശബ്ദം കേട്ട് മറ്റു മുറികളില്‍ താമസിക്കുന്നവര്‍ ഇറങ്ങിയോടി. വിവരത്തെ തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു …