മഞ്ചേശ്വരം: ഉദ്യാവര്‍ കരോട അണ്ടര്‍പാസേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. ഉദ്യാവറിലെ അബ്ദുല്‍ റഹ്‌മാന്‍ ഖാദറിന്റെ കെഎ70 കെ 4579 നമ്പര്‍ ടിവിഎസ് സ്‌കൂട്ടറാണ് മോഷണം പോയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നിര്‍ത്തിയിട്ട് സമീപത്തുള്ള സഹോദിയുടെ വീട്ടില്‍ പോയതായിരുന്നു ഉടമ. വൈകീട്ട് മൂന്നോടെ തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ കാണാതായത്. പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീടുകളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.







