കനത്ത മഴയില്‍ ബങ്കര മഞ്ചേശ്വരത്ത് കുന്നിടിഞ്ഞ് വീട് തകര്‍ന്നു

കാസര്‍കോട്: കനത്ത മഴയില്‍ ബങ്കര മഞ്ചേശ്വരത്ത് കുന്നിടിഞ്ഞ് വീട് തകര്‍ന്നു. കനില ഭണ്ഡാര നിലയത്തിലെ പുരുഷോത്തമയുടെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെ കുന്നിടിഞ്ഞ് വീട്ടിലെ കിണര്‍ മൂടിയിരുന്നു. ഇതേ തുടര്‍ന്ന് എട്ടംഗ കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. വീടിന്റെ അടുക്കള ഭാഗമാണ് ഇന്ന് മണ്ണ് വീണ് തകര്‍ന്നത്. സമീപത്തെ മറ്റു വീടുകളും മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്നുണ്ട്. വെള്ളിയാഴ്ച റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page