കുടുംബ തര്‍ക്കം; ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദ് നഗരത്തിന് സമീപത്തെ പെഡി ഫാര്‍മ റെഡ്ഡി കോളനിയില്‍ താമസിക്കുന്ന ശ്രീനിവാസ്(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭാര്യ രമാദേവി പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലയെന്നാണ് വിവരം. ആറുമാസം മുന്‍പാണ് ദമ്പതികളും രണ്ടുമക്കളും ഹൈദരാബാദില്‍ താമസം ആരംഭിച്ചത്. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ എന്നും വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായി. തുടര്‍ന്ന് എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11 മണിയോടെ രമാദേവി …

നടി പാര്‍വതിയുടെ പിതാവ് രാമചന്ദ്രകുറുപ്പ് അന്തരിച്ചു

പെരുമ്പാവൂര്‍: നടി പാര്‍വതിയുടെ പിതാവ് എന്‍.എസ്.എസ്. റിട്ട.ഓഡിറ്റര്‍ കുട്ടനാട് ചമ്പക്കുളം നാല്‍പതില്‍ കുമാരമംഗലത്ത് രാമചന്ദ്രകുറുപ്പ് അന്തരിച്ചു. 96 വയസായിരുന്നു. തോട്ടുവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച തോട്ടുവയിലെ വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: പത്മ രാമചന്ദ്രന്‍. മറ്റ് മക്കള്‍: ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ്. മരുമക്കള്‍: നടന്‍ ജയറാം, മനു ആനന്ദ്.

‘മുന്‍കൂട്ടി അറിയിക്കാതെ പെട്ടെന്ന് മഴ പെയ്യിച്ച് ബുദ്ധിമുട്ടിക്കുന്നു’; ഇന്ദ്രദേവനെതിരെ സര്‍ക്കാരിന് പരാതി നല്‍കി യുവാവ്

ലക്നൗ: അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ തന്റെ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് കാട്ടി ഇന്ദ്രദേവനെതിരെ പരാതി നല്‍കി യുവാവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലെ നെവാഡ പരസ് സ്വദേശി സൂരജ് തിവാരിയാണ് പരാതി നല്‍കിയത്. സംസ്ഥാനത്തിന്റെ പൊതു പരാതി പരിഹാര പോര്‍ട്ടല്‍ വഴിയാണ് പരാതി നല്‍കിയത്. മണിക്കൂറുകളായി ജില്ലയില്‍ ‘ഇന്ദ്രദേവ്’ കനത്ത മഴ പെയ്യിക്കുന്നു, ഇത് പൊതുജനങ്ങളെ അനാവശ്യമായ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു, മഴ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരുടെ ‘ദൈവിക ബന്ധങ്ങള്‍’ ഉപയോഗിക്കണമെന്നും അദ്ദേഹം പരാതിപ്പെട്ടു. കനത്തമഴയില്‍റോഡുകളും തെരുവുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കര്‍ഷകര്‍ …

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം; യുഡിഎഫിന് സീറ്റ് നഷ്ടം, എന്‍ഡിഎയ്ക്ക് ഒരു സീറ്റ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. യുഡിഎഫിന് ക്ഷീണം. 38 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ യുഡിഎഫിനും പതിനെട്ട് സീറ്റുകളില്‍ എല്‍ഡിഎഫിനുമാണ് ജയം. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ എന്‍ഡിഎ മുന്നണിയിലെ ട്വന്റി-ട്വന്റി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ മൂന്ന് സീറ്റ് അധികം നേടി എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ രാജിവെച്ച സീറ്റ് യുഡിഎഫിന് നഷ്ടമായി. തൃക്കൊടിത്താനത്ത് എല്‍എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ …

സഹോദരനെ കൂട്ടാന്‍ മാതാവിനൊപ്പം എത്തി; സ്‌കൂള്‍ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ സ്‌കൂള്‍ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി ഒരുവയസും ഏഴ് മാസവും പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. ശാസ്ത്രി പബ്ലിക് സ്‌കൂളിന്റെ ബസാണ് ലതിക്ഷ എന്ന പെണ്‍കുട്ടിയെ ഇടിച്ചത്. ചക്രത്തിനടിയില്‍പെട്ട കുഞ്ഞ് ദാരുണമായി മരിക്കുകയായിരുന്നു. സഹോദരനെ വിളിക്കാനായി മാതാവിനൊപ്പം എത്തിയതാണ് ലതിക്ഷ. നാലു വയസുകാരനായ മകനെ മാതാവ് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ, ബസ് മുന്നോട്ടെടുത്തപ്പോള്‍ തൊട്ടടുത്തു നിന്ന ലതിക്ഷയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നും നിയമനടപടി …

കയ്യാങ്കളിയില്‍ ‘കൈ’വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടു. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്ന മണ്ഡലത്തിലെ വാര്‍ഡുകളാണ് യുഡിഎഫിന് നഷ്ടമായത്. അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ 359 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി 599 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതാണ് കോണ്‍ഗ്രസിന് നഷ്ടമായത്. മണ്ഡലത്തിലെ മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യുഡിഎഫിന് നഷ്ടമായി. …

ഉറക്കത്തിനിടെ കട്ടിലില്‍ നിന്ന് വീണ് വയോധിക മരിച്ചു

തളിപ്പറമ്പ്: ഉറക്കത്തിനിടെ കട്ടിലില്‍ നിന്ന് വീണ വയോധിക മരിച്ചു. മുയ്യം വരഡൂലിലെ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ സി.മാധവി(80)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.10 നാണ് കട്ടിലില്‍ നിന്ന് വീണത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വരഡൂല്‍ പൊതുശ്മശാനത്തില്‍. ഭര്‍ത്താവ്: കാപ്പാടന്‍ ഗോവിന്ദന്‍. മക്കള്‍: രാമകൃഷ്ണന്‍, ശിവന്‍, സതി, പരേതനായ ജനാര്‍ദ്ദനന്‍. മരുമക്കള്‍: ലളിത(ഏഴിലോട്), വല്‍സല(മാതമംഗലം), സുരേശന്‍(മയ്യില്‍).

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത…; മലബാറിലും മാവേലിയിലും അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ ആശ്രയിക്കുന്ന ട്രെയിനുകളായ മലബാര്‍, മാവേലി എക്സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഈ സുപ്രധാന തീരുമാനം ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഏറെക്കാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ അനുവദിച്ചത്. മംഗളൂരു മുതല്‍ തിരുവനന്തപുരം പാതയില്‍ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകളാണ് മലബാറും മാവേലിയും. ഓരോ കോച്ചുകളാണ് അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16603) നാളെ മുതല്‍ അധിക കോച്ചുമായാകും സര്‍വീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസില്‍ …

ബൈക്കില്‍ 3 കിലോ കഞ്ചാവ് കടത്തിയ സംഭവം; 12 വര്‍ഷത്തിന് ശേഷം വിധി, പടന്ന സ്വദേശിക്ക് 3 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

കാസര്‍കോട്: ബൈക്കില്‍ 3 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പടന്ന സ്വദേശിക്ക് 3 വര്‍ഷം തടവും 10000 രൂപ പിഴയും. പടന്ന ആലക്കല്‍ സ്വദേശി ടി റിതികി(42)നെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2014 ഒക്ടോബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് സമീപത്തുള്ള റോഡിലൂടെ ബൈക്കില്‍ കഞ്ചാവ് കടത്തവേയാണ് യുവാവ് പിടിയിലാകുന്നത്. നീലേശ്വരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ സജി …

പിലിക്കോട് രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ഓമന വിജയിച്ചു

കാസര്‍കോട്: പിലിക്കോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 297 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വോട്ടെടുപ്പില്‍ 81.13 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 903 പേരാണ് വോട്ട് ചെയ്തത്. ഓമന 591 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കെ സന്ധ്യയ്ക്ക് 294 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഉമാദേവിക്ക് 18 വോട്ടുകളുമാണ് ലഭിച്ചത്. ഇക്കുറി ബിജെപിയ്ക്ക് വോട്ടു കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 60 വോട്ടുകള്‍ നേടിയിരുന്നു.

അയൽവാസികൾ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം, കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

കൊച്ചി: കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലെ കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പിവി കുര്യാക്കോസി(65)നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ആണ് സംഭവം. കുഞ്ഞമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.കൊലയ്ക്ക് ശേഷം വിദേശത്തുള്ള മകനെ കുര്യാക്കോസ് വിവരം അറിയിച്ചിരുന്നു. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഒരാഴ്ച്ച മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. …

ബഹിരാകാശത്തിന് അവകാശികൾ മനുഷ്യർ മാത്രമാണെന്ന് ആരു പറഞ്ഞു? കുമ്പളയിൽ കാട്ടുവള്ളികളും മേലോട്ട്, മേലോട്ട് അങ്ങനെ

കുമ്പള: ബഹിരാകാശത്തെ വിശേഷങ്ങൾ മനുഷ്യർ മാത്രം അറിഞ്ഞാൽ മതിയോ? കുമ്പള ടൗണിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപത്തെ മൊബൈൽ ടവറിനെ മൂടി പച്ചിലപ്പടർപ്പ് അതിന്റെ മുകളറ്റം വരെ പൊതിഞ്ഞു കയറിക്കഴിഞ്ഞു. ആകാശത്ത് എന്തൊക്കെ നടക്കുന്നു. മുകളിൽ നിന്നു താഴേക്കു നോക്കുമ്പോൾ എന്തൊക്കെ വിസ്മയങ്ങൾ തോന്നുന്നു എന്തൊക്കെ കാട്ടുവള്ളികൾ വിലയിരുത്തുന്നു. മഴക്കാലത്ത് വേഗത്തിൽ വളരുന്ന വള്ളിപ്പടർപ്പുകളും, പച്ചിലകളും മൊബൈൽ ടവറിനെ മൊത്തം മൂടിയ കാഴ്ച കുമ്പളയിൽ കൗതുകമാവുന്നു. എന്നാൽ ഇത് മൊബൈൽ സർവീസിനെ ദോഷകരമായി ബാധിക്കുമോ എന്ന …

‘നിങ്ങളെത്തന്നെ സ്നേഹിക്കൂ’; സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ പ്രമുഖ ഇൻഫ്ലുവൻസറായ മോഡൽ മരിച്ചനിലയിൽ

ഭോപാൽ: പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30)യെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. ഞായറാഴ്ച ഭൂസ മോഡിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് നിധിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിയില്ല. ഫേസ്ബുക്കിൽ ഒമ്പത് ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷവും ഫോളോവേഴ്സ് ഉള്ള ഇൻഫ്ളുവൻസറായിരുന്നു നിധി തിവാരി. മധ്യപ്രദേശ് വിന്ധ്യ മേഖലയിൽ പ്രമുഖ ഇൻഫ്ലുവൻസർ ആയിരുന്നു അവർ. 2024-ൽ മിസ് പ്രറ്റി കിരീടവും ലഭിച്ചിരുന്നു.മോഡലിങ്, അഭിനയ രംഗങ്ങളിലും സജീവമായിരുന്നു. സിനിമയിൽ നല്ല വേഷം ചെയ്യാനുള്ള …

മാങ്ങാട് കൂളിക്കുന്നിലെ മറിയം അന്തരിച്ചു

ഉദുമ: മാങ്ങാട് കൂളിക്കുന്നിലെ മറിയം (63) അന്തരിച്ചു. പരേതനായ പുളിന്തോട്ടി അബ്ദുള്ളയുടെയും ബീഫാത്തിമയുടെയും മകളാണ്. ഭർത്താവ് : അബ്ദുൽ റഹ്‌മാൻ ഹാജി ( കട്ടംകുഴി ജമാഅ ത്ത് പ്രസിഡന്റ് ). മക്കൾ: ഫാത്തിമ, സക്കറിയ, റിയാസ്, സവാദ്,ജമാൽ, സിദ്ദീഖ്, ഷാകിറ, ശഫീദ. മരുമക്കൾ: അഷറഫ് (കുമ്പള), ജാഷിർ (കീഴൂർ) , നൗഷാദ് (മായിപ്പാടി), ഷംസീറ (പൂച്ചക്കാട്) , സാജിത (പേരാൽ കണ്ണൂർ), ആരിഫ( ഏരിയാൽ) , മുൻസിറ (ആലമ്പാടി). സഹോദരങ്ങൾ: മുഹമ്മദ് പുളിന്തോട്ടി, പുളുന്തോട്ടി അബ്ദുൽ റഹ് …

സഊദിയില്‍ വധശിക്ഷക്കിരയായ മകൻ അബൂട്ടി നിരപരാധിയാണ്, സുഹൃത്ത് ചതിച്ചെന്ന് മാതാവ് ശാഹിദ

തലശ്ശേരി: മാരക മയക്കുമരുന്ന് പിടികൂടിയ കേസില്‍ വധശിക്ഷക്കിരയായ പെരിങ്ങാടി പുതിയ റോഡിലെ നൗറീസില്‍ അബൂട്ടി വെള്ളില്‍(41) നിരപരാധിയാണെന്ന് കുടുംബം. തൊഴില്‍ വിസ തീര്‍ന്ന് മറുനാട്ടില്‍ നേരിടേണ്ടിവന്ന നിസ്സഹായതയില്‍ അബൂട്ടിയെ സഹായിച്ച സുഹൃത്ത് ചതിച്ചതാണെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. കാറിന്റെ ഇന്ധനടാങ്കില്‍ നിന്നും മെത്താഫിറ്റമിന്‍ എന്ന ലഹരിപദാര്‍ഥം പിടികൂടിയ കേസില്‍പ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സഊദി അറേബ്യയിലെ ദമാം ഖത്വീഫ് ജയിലിലടക്കയ്‌പ്പെട്ട അബൂട്ടിയുടെ വധശിക്ഷ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്നിരുന്നു. മകൻ നിരപരാധിയാണെന്നും തെറ്റായി അവൻ ഒന്നും ചെയ്യില്ലെന്നും മാതാവ് ശാഹിദപറയുന്നു. …

മദ്യ ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രമുഖ യൂട്യൂബർ ‘അശ്വന്ത് കോക്ക്’ അറസ്റ്റില്‍

കോഴിക്കോട്: ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘അശ്വന്ത് കോക്കി’നെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ എരഞ്ഞിപ്പാലം കൊയ്യേരി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. ലഹരിക്ക് അടിമപ്പെട്ട് വാഹനമോടിച്ച ഇയാൾ റോഡിലുണ്ടായിരുന്ന മൂന്നു വാഹനങ്ങളിൽ തട്ടിയതായി നാട്ടുകാർ ആരോപിക്കുന്നു. ഇതേത്തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. വിവരത്തെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ആയിരുന്നു അശ്വന്ത്. പൊലീസിനോടും തട്ടിക്കയറി. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാർ, ഇരുപചക്രവാഹന …

പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ്; 81.15 ശതമാനം വോട്ട് രേഖപ്പെടുത്തി, വോട്ടെണ്ണൽ നാളെ

കാസർകോട്: പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിലെ (വനിതാ സംവരണം) ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെടുപ്പിൽ 81.15 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 903 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. 443 പുരുഷന്മാരും 460 സ്ത്രീകളും വോട്ട് ചെയ്തു. വോട്ടെണ്ണൽ നാളെ നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ടി ഓമന, യുഡിഎഫ് സ്ഥാനാർത്ഥി കെ സന്ധ്യ, ബിജെപി സ്ഥാനാർത്ഥി ഉമ എന്നിവരാണ് മത്സരിച്ചത്. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ …

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു: ബാങ്ക് ജീവനക്കാരനായ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

മലപ്പുറം: വീട്ടമ്മയുടെ വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനായ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖയിലെ ജീവനക്കാരന്‍ കെ.ടി നൗഫലിനെയാണ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമാണ് നൗഫല്‍. സംഭവത്തിന് പിന്നാലെ നൗഫലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് നടപടി. വിധവയുടെ പത്തു മാസത്തെ …