കാസര്‍കോട്: പിലിക്കോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 297 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വോട്ടെടുപ്പില്‍ 81.13 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 903 പേരാണ് വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ സന്ധ്യയ്ക്ക് 294 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഉമാദേവിക്ക് 18 വോട്ടുകളുമാണ് ലഭിച്ചത്. ഇക്കുറി ബിജെപിയ്ക്ക് വോട്ടു കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 60 വോട്ടുകള്‍ നേടിയിരുന്നു.








