‘നിങ്ങളെത്തന്നെ സ്നേഹിക്കൂ’; സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ പ്രമുഖ ഇൻഫ്ലുവൻസറായ മോഡൽ മരിച്ചനിലയിൽ

ഭോപാൽ: പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30)യെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. ഞായറാഴ്ച ഭൂസ മോഡിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് നിധിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിയില്ല. ഫേസ്ബുക്കിൽ ഒമ്പത് ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷവും ഫോളോവേഴ്സ് ഉള്ള ഇൻഫ്ളുവൻസറായിരുന്നു നിധി തിവാരി. മധ്യപ്രദേശ് വിന്ധ്യ മേഖലയിൽ പ്രമുഖ ഇൻഫ്ലുവൻസർ ആയിരുന്നു അവർ. 2024-ൽ മിസ് പ്രറ്റി കിരീടവും ലഭിച്ചിരുന്നു.
മോഡലിങ്, അഭിനയ രംഗങ്ങളിലും സജീവമായിരുന്നു. സിനിമയിൽ നല്ല വേഷം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അവർ. ശനിയാഴ്ച രാത്രി നിധി തിവാരി ഫോണിൽ ആരോടോ തർക്കിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഇതാണ് മരണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. തർക്കത്തിന് പിന്നാലെ ഒരു പോസ്റ്റും നിധി തിവാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നീടാണ് മുറിയിൽ നിധിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇ ഫോൺകോളും നിധിയുടെ ഡിജിറ്റൽ ഇടപാടുകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഫോൺ കോൾ റെക്കോർഡുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മാതാവിനും സഹോദരിക്കുമൊപ്പമായിരുന്നു നിധി താമസിച്ചിരുന്നത്. മൂത്ത സഹോദരി നേരത്തെ മരിച്ചിരുന്നു. പൊലീസ് തുടർ നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് കുടുംബത്തിന് കൈമാറി. നിധിയുടെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് സമൂഹമാധ്യമങ്ങളിൽ അനുശോചന പ്രവാഹമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page