കുടുംബ തര്‍ക്കം; ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദ് നഗരത്തിന് സമീപത്തെ പെഡി ഫാര്‍മ റെഡ്ഡി കോളനിയില്‍ താമസിക്കുന്ന ശ്രീനിവാസ്(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭാര്യ രമാദേവി പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലയെന്നാണ് വിവരം. ആറുമാസം മുന്‍പാണ് ദമ്പതികളും രണ്ടുമക്കളും ഹൈദരാബാദില്‍ താമസം ആരംഭിച്ചത്. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ എന്നും വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായി. തുടര്‍ന്ന് എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11 മണിയോടെ രമാദേവി കോടാലി ഉപയോഗിച്ച് ശ്രീനിവാസിന്റെ തലയറുത്തു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇതിനിടെയാണ് രമാദേവിയും മകനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം, സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും ഭാര്യയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page