തെയ്യം കലാകാരൻ അരമങ്ങാനത്തെ കെ ചന്ദ്രന്‍ അന്തരിച്ചു

കാസർകോട്: തെയ്യം കലാകാരന്‍ മാങ്ങാട് അരമങ്ങാനത്തെ കെ ചന്ദ്രന്‍ (61) അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും ചിയേയിയുടെയും മകനാണ്.ഭാര്യ: പ്രേമ (അംഗന്‍വാടി ഹെല്‍പ്പര്‍ അമരാവതി). മക്കള്‍: രഞ്ജിത്ത്, രഞ്ജിനി, രജീഷ്, രജിത. മരുമക്കള്‍: ഉമേഷ് (പേരൂല്‍), പ്രജില്‍ (ഏച്ചൂര്‍), രജിഷ (പുല്ലിയോട്). സഹോദരങ്ങള്‍: കെ മധു ( ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം ജീവനക്കാരന്‍), പരേതനായ സുരേഷ്.

ക്വാറിയില്‍ ജോലിക്കിടെ പാറ തകര്‍ന്ന് വീണു; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബംഗളൂരു: സൗത്ത് ജില്ലയിലെ താവരെക്കെര മടപട്ടണയിൽ ക്വാറിയിൽ പാറയിടിഞ്ഞ് 7 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാവേരി ക്രഷറിലാണ് ദാരുണമായ സംഭവം നടന്നത്. ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്ന് ട്രാക്ടർ ഉപയോഗിച്ച് നീക്കുകയായിരുന്ന കൂറ്റൻ പാറക്കല്ല് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. തൊഴിലാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കും മുമ്പേ കല്ലിനടിയിൽ കുടുങ്ങി.ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശികളായ നാരായൺ ഗൗണ്ട് (32), രാമാവത് സിങ് (30), ഭുവനേശ്വർ സിങ് ഗൗണ്ട് …

കിണറ്റില്‍ ചാടിയ യുവതി മരിച്ചു; രക്ഷിക്കാന്‍ ചാടിയ മാതാവിന് ഗുരുതര പരിക്ക്

തളിപ്പറമ്പ്: ചവനപ്പുഴയിൽ മാതാവും മകളും കിണറ്റിൽ ചാടി. മകൾ മരിച്ചു. ഗുരുതര നിലയിൽ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ലക്ഷ്മിയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചിത്രലേഖ മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ്. രാവിലെ മുതൽ ഇരുവരെയും കാണാതായിരുന്നു. ബന്ധുക്കളും അയൽക്കാരും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. ചിത്രലേഖ മരിച്ചെങ്കിലും …

കാറ്റിലും മഴയിലും വൻ നാശനഷ്ടം: മംഗൽപാടി അമ്പാറിൽ മരം പൊട്ടിവീണു, ഇലക്ട്രിക് പോസ്റ്റുകളും തകർന്നു

കാസർകോട്: മംഗൽപാടി മേഖലയിൽ കാറ്റിലും മഴയിലും കനത്ത നാശം. അമ്പാറിൽ വൻമരം പൊട്ടിവീണു. പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു.വ്യാഴാഴ്ച വൈകുന്നേരം ആണ്സംഭവം. ശക്തമായ കാറ്റിലും മഴയിലുമാണ് റോഡിലേക്ക് മരം കടപുഴകി വീണത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ​അപകട വിവരമറിഞ്ഞ് ഫയർഫോഴ്‌സും ഉപ്പള പൊലീസും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സും നാട്ടുകാരും …

13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ പിതാവ് തല്ലിയൊടിച്ചു

തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ പിതാവ് തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം പോത്തന്‍കോട്ട് ആണ് സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് അയല്‍വാസിയായ 40-കാരന്‍ പെണ്‍കുട്ടിയോട് തന്റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. അതിനിടെ കുട്ടിയുടെ പിതാവ് അവിടേക്ക് എത്തുകയായിരുന്നു. സംഭവം നേരില്‍ കണ്ട പിതാവ്സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയല്‍വാസിയെ അടിച്ചു. അടിയേറ്റ് അയല്‍വാസിയുടെ കാല്‍ ഒടിഞ്ഞു. എന്നാല്‍, മുന്‍വൈരാഗ്യം മൂലം തന്നെ മര്‍ദ്ദിച്ചതാണെന്ന് കാണിച്ച് …

‘ആസൂത്രിതമായ ക്വട്ടേഷന്‍ ആക്രമണം’; ഖാദര്‍ കരിപ്പൊടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരന്‍ അഹാദ്

കാസര്‍കോട്: ഇന്‍ഫ്ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരന്‍ അബ്ദുള്‍ അഹാദ് രംഗത്ത്. തനിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും ക്വട്ടേഷന്‍ ആക്രണത്തിന് പിന്നില്‍ ഖാദര്‍ കരിപ്പൊടി ആണെന്നും അഹാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാല്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദുബൈയിലെ തന്റെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് ചോദിച്ചുവെന്നും ഗാളിമുഖം സ്വദേശിയായ ഒരു വ്യാപാരിക്ക് നല്‍കാനുള്ള പണമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം …

സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീണ മുസ്ലിം ലീഗ് നേതാവ് മരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ ചെങ്കള പഞ്ചായത്ത് മെമ്പറുമായ കെ.എന്‍ ബഡുവന്‍ കുഞ്ഞി കുഴഞ്ഞുവീണു മരിച്ചു. 68 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകവെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീത്തല്‍ നെക്രാജെ സ്വദേശിയാണ്. സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മരണ വിവരമറിഞ്ഞ് നിരവധിപേര്‍ വീട്ടിലെത്തുന്നുണ്ട്. കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള നേതാക്കളും ജനപ്രതിനിധികളും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം …

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, …

‘നന്ദന’ ത്തിലെ ശ്രീകൃഷ്ണനായി തിളങ്ങിയ നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി; വിവാഹചിത്രങ്ങള്‍ വൈറല്‍

ക്വലാലംപുര്‍: ‘നന്ദനം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി. സ്വാധി ആര്‍.എസ്. ആണ് വധു. ഏറെ നാളായി പ്രണയത്തിലായിരുന്നു അരവിന്ദും സാധ്വിയും.മലേഷ്യയിലെ ക്വലാലംപുരില്‍ വെച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 50-ാം വയസ്സിലാണ് അരവിന്ദ് ആകാശ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വര്‍ഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം. പഞ്ചാബ് ജലന്ധര്‍ സ്വദേശിയാണ് അരവിന്ദ് ആകാശ്. യഥാര്‍ഥ പേര് എസ്. അരവിന്ദര്‍ സിങ് എന്നാണ്. തമിഴ്നാട്ടില്‍ …

കായികാധ്യാപകന്റെ ക്രൂരത; പയ്യന്നൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു; പൊലീസ് കേസെടുത്തു

പയ്യന്നൂര്‍: സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കായിക അധ്യാപകനെതിരെ കേസെടുത്തു. പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്‌കൂളിലെ കായിക അധ്യാപകനായിരുന്നു. കഴിഞ്ഞമാസം 22-ന് രാവിലെ 11 മണിയോടെയാണ് മര്‍ദ്ദനം നടന്നത്. വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 13 കാരനായ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തി ജൂലൈ ഒന്നിനാണ് പയ്യന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

‘രണ്ടുലക്ഷം തന്നില്ലെങ്കില്‍ കുളി സീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും’; നീലേശ്വരം സ്വദേശിയായ 63 കാരനെ ബ്ലാക്‌മെയില്‍ ചെയ്ത ആലക്കോട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പണം തന്നില്ലെങ്കില്‍ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ്. നീലേശ്വരം പള്ളിക്കര സ്വദേശിയായ 63 കാരന്റെ പരാതിയില്‍ ആലക്കോട് സ്വദേശി കെ.കെ നാരായണനെ(69)തിരെ പൊലീസ് കേസെടുത്തു. ഒമ്പതുമാസം മുമ്പ് എറണാകുളത്തെ ഒരു ഹോട്ടലില്‍ വച്ച് 63 കാരന്‍ കുളിക്കുന്ന രംഗം അയാള്‍ അറിയാതെ പ്രതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യം സോഷ്യല്‍ മീഡിയിയിലൂടെ പുറത്തുവിടുമെന്നും അല്ലെങ്കില്‍ രണ്ടുലക്ഷം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കാത്തതിനെ …

പാചക വാതക സിലിണ്ടറിന്റെ പൈപ്പ് ശരീരത്തിലേക്ക് ചേര്‍ത്ത് വച്ച നിലയില്‍; മുന്‍ സൈനികന്‍ വീട്ടില്‍ പൊളളലേറ്റ് മരിച്ചു

പാലക്കാട്: മുന്‍ സൈനികനെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ചെര്‍പ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടില്‍ നാരായണന്‍കുട്ടി(76) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പാചക വാതക സിലിണ്ടര്‍ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് ചേര്‍ത്ത് വച്ചാണ് തീ കൊളുത്തിയതെന്നാണ് വിവരം. പുലര്‍ച്ചെ തീയും പുകയും കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടില്‍ എത്തിയപ്പോഴാണ് വെന്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ നാരായണന്‍കുട്ടിക്കില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തി; ടെസ്റ്റ് ഡ്രൈവിനിടെ 1.5 ലക്ഷം വിലയുള്ള ബൈക്കുമായി മുങ്ങി, തിരച്ചിൽ

കൊച്ചി: ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയിൽ ഷോറൂമിൽ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി സ്ഥലംവിട്ടു. ആലുവ അസീസി കവലയിലെ ‘ഫോർ വീൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ടെസ്റ്റ് റൈഡിനു കൊടുത്ത ബൈക്കുമായി യുവാവ് വേ​ഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വരാതായപ്പോഴാണ് വന്ന ആൾ മോഷ്ടാവാണെന്നു ഷോറൂം ജീവനക്കാർക്ക് മനസ്സിലായത്. വിപണിയിൽ ഒന്നര ലക്ഷ രൂപയിലധികം വിലമതിക്കുന്ന ബജാജ് കമ്പനിയുടെ ‘ഡോമിനാർ’ ബൈക്കാണ് യുവാവ് കബളിപ്പിച്ചു കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ ദൃശ്യങ്ങൾ കടയിലെ …

വാതിൽ അടച്ചില്ല; ബസിൽനിന്ന് തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു, ബസ് ജീവനക്കാർക്കെതിരെ കേസ്

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം കോതമംഗലം സെന്‍റ് വിന്‍സന്‍റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്‌ലെറ്റി (56) ആണ് വിടവാങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണം. ചൊവ്വ രാവിലെ കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിനു സമീപമാണ് അപകടം. വാതിൽ തുറന്നിട്ട ബസ്സിൽ സഞ്ചരിക്കവേ വളവു തിരിയുമ്പോൾ മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു.അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്‌ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ …

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി

ഭോപ്പാൽ: വൈറല്‍ കുംഭമേള താരം മോണോലിസയുടെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയത്. കേസില്‍ പ്രതിയായ ഹര്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ …

തായന്നൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കാസര്‍കോട്: തായന്നൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍. എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു(21), പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ്(22) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടി മരങ്ങളും തകര്‍ത്തിരുന്നു. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് സിപിഎം ആരോപിച്ചിരുന്നു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പിന്നാലെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ആയിരുന്നു. ആക്രമികൾ …

ഇന്നത്തെ പ്രധാന വാർത്തകൾ

​വെസ്റ്റ് ഏഷ്യൻ യുദ്ധവും യുഎസ്-ഇറാൻ ചർച്ചകളും:​ യുഎസും ഇറാനും തമ്മിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചകൾ വിജയകരമായി മുന്നോട്ടുപോകുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും താൽക്കാലിക വെടിനിർത്തലും സംബന്ധിച്ച സാങ്കേതിക കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ​ഇറാന്റെ ഫണ്ടുകൾ റിലീസ് ചെയ്യുന്നു: ചർച്ചകളുടെ ഭാഗമായി ഖത്തറിലെ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ എണ്ണ വരുമാനത്തിൽ (6 ബില്യൺ ഡോളർ) ഒരു ഭാഗം ഇറാൻ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങൾ വാങ്ങാനായി വിട്ടുനൽകാൻ …

‘സ്കൂളുകൾക്ക് അവധി:; വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടർ

കാസർകോട്: ജില്ലയിൽ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഔദ്യോഗിക അറിയിപ്പുകൾ പിആർഡി പത്രക്കുറിപ്പായും ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലും ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഫേസ്‌ബുക്ക് പേജിലും പോസ്റ്റ് ചെയ്യും. അതേസമയം വ്യാജവാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച കാസർകോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.