അയൽവാസികൾ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം, കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

കൊച്ചി: കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലെ കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പിവി കുര്യാക്കോസി(65)നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ആണ് സംഭവം. കുഞ്ഞമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
കൊലയ്ക്ക് ശേഷം വിദേശത്തുള്ള മകനെ കുര്യാക്കോസ് വിവരം അറിയിച്ചിരുന്നു. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഒരാഴ്ച്ച മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. കൊലപാതക കാരണം വ്യക്തമല്ല. കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോതമംഗലം പൊലീസ് തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page