കാസര്‍കോട്: ബൈക്കില്‍ 3 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പടന്ന സ്വദേശിക്ക് 3 വര്‍ഷം തടവും 10000 രൂപ പിഴയും. പടന്ന ആലക്കല്‍ സ്വദേശി ടി റിതികി(42)നെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2014 ഒക്ടോബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് സമീപത്തുള്ള റോഡിലൂടെ ബൈക്കില്‍ കഞ്ചാവ് കടത്തവേയാണ് യുവാവ് പിടിയിലാകുന്നത്. നീലേശ്വരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ സജി മത്തായിയും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്ത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എ.എന്‍. ഷായാണ്.







