വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പരാജയപ്പെട്ടത്തിനു പിന്നാലെ ഇതിഹാസ താരം പടിയിറങ്ങി

ന്യൂജഴ്സി: നോർവേയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീലിയൻ ഇതിഹാസ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.”ഞാൻ പരമാവധി ശ്രമിച്ചിരുന്നു, എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് പൂർത്തിയാക്കുന്നു.”- നെയ്മർ പറഞ്ഞു. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായിരുന്നു നെയ്മർ. 139 കളികളിൽ നിന്ന് …

സ്വത്ത് തർക്കം; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: സ്വത്ത് തർക്കത്തെ തുടർന്ന് കൊണ്ടോട്ടിയില്‍ ജേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തി. ഒഴുകൂര്‍ നെരവത്ത് നൂര്‍ മന്‍സിലില്‍ ചിറ്റങ്ങാടന്‍ മുഹമ്മദ് റഫീഖ് (53)ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ അനുജനായ ചിറ്റങ്ങാടന്‍ സാജിദിനെ(49) പൊലീസ് പിടികൂടി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ തറവാട്ട് മുറ്റത്ത് വെച്ച് സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് അടിപിടിയുണ്ടായെന്നും അതിനിടെ സാജിദ് കത്തിയെടുത്ത് റഫീഖിനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ റഫീഖിനെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് …

ഇന്നത്തെ പ്രധാന വാർത്തകൾ

​റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി എന്നിവരുമായി പ്രത്യേകം ഫോൺ സംഭാഷണങ്ങൾ നടത്തി. തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. കൂടാതെ, ഉച്ചകോടിക്കിടെ ട്രംപ് സെലൻസ്കിയുമായും സിറിയൻ പ്രസിഡന്റുമായും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ​അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകൾ ടെഹ്‌റാനിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് …

ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; ടെമ്പോ ട്രാവലിനടിയിൽ പെട്ട് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടെമ്പോ ട്രാവലർ ദേഹത്ത് കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിൽ ആണ് സംഭവം. പേരയം സ്വദേശികളായ അനുപ്രസാദ്, നിസ്സ ദമ്പതികളുടെ മകൾ ഋതു വേദയായാണ് മരിച്ചത്. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൂന്ന് കുടുംബങ്ങൾ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. പാലത്തിന് സമീപം വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങി നിൽക്കുന്നതിനിടെ, വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ …

ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി! മുംബൈയിലെ വസതിയില്‍ ലളിതമായ ചടങ്ങുകള്‍

മുംബൈ:നടന്‍ ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായി. ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ മുംബൈയിലെ പാലി ഹില്ലിലെ (ബാന്ദ്ര) ആമിറിന്റെ വീട്ടില്‍ വെച്ചാണ് വിവാഹ രേഖകളില്‍ ഇരുവരും ഒപ്പുവച്ചത്. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കോടതി വിവാഹമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എല്ലാ അതിഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കി. വ്യവസായി മുകേഷ് അംബാനി, സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍ എന്നിവരുള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ആമിറിന്റെ വിവാഹത്തില്‍ …

‘അമ്മയ്ക്ക് അസുഖം, സാമ്പത്തിക ബുദ്ധിമുട്ട്’; പണത്തിനായി മോഷണം; പഠിച്ച കോളേജിലെ ഹോസ്റ്റലില്‍ നിന്ന് കട്ടിലുകള്‍ കടത്താന്‍ ശ്രമിച്ച പൂര്‍വ വിദ്യാര്‍ഥി പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റിലായി. അങ്കമാലി സ്വദേശി ആന്‍സ്റ്റന്‍ ആണ് പിടിയിലായത്. 2024 ഈ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയായിരുന്നു ആന്‍സ്റ്റന്‍. ഞായറാഴ്ച പുലര്‍ച്ചേയാണ് ഇയാള്‍ മോഷണത്തിനായി എത്തിയത്. എട്ട് കട്ടിലുകള്‍ പിക് അപ് വാനില്‍ ഭംഗിയായി കെട്ടിവെച്ച് കടന്നുകളയാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. അപ്പോഴാണ് സെക്യൂരിക്കാരന്റെ ശ്രദ്ധയില്‍പെട്ടത്. ജീവനക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍ മൂട്ടയെക്കൊല്ലാന്‍ അങ്കമാലിയില്‍ മരുന്നടിക്കാന്‍ കൊണ്ടുപോകുന്നതെന്നാണ് മറുപടി നല്‍കിയത്. അതിന് ആര് ചുമതലപ്പെടുത്തിയെന്ന് ചോദിച്ചപ്പോള്‍ …

മഴ കനക്കുന്നു, നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. കണ്ണൂരും കാസര്‍കോടും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും …

സമൃദ്ധി ലോട്ടറി നടുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഈ നമ്പറിന്

തിരുവനന്തപുരം: മൂന്നുമണിക്ക് നടന്ന സമൃദ്ധി ലോട്ടറി നടുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപ എംഒ 454496 എന്ന നമ്പറിന് ലഭിച്ചു. എല്ലാ ഞായറാഴ്ചയും മൂന്നുമണിക്കാണ് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ്. രണ്ടാംസമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

അന്‍സിബയുടെ പരാതി; നടി ലക്ഷ്മിപ്രിയക്കെതിരെയും വനിതാ എസ്‌ഐക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് ഈ നിര്‍ണായക നിര്‍ദേശം നല്‍കിയത്. വനിതാ സെല്ലില്‍ വെച്ച് തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, സ്റ്റേഷന്‍ രേഖയില്‍ നിര്‍ബന്ധിച്ച് മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നുമാണ് അന്‍സിബയുടെ പരാതി. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെയായിരുന്നു അന്‍സിബയുടെ പരാതി നല്‍കിയത്. ഈ വിഷയത്തില്‍ അന്‍സിബ മുന്‍പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും …

മദ്യപിച്ച് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ച സംഭവം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റുചെയ്യുമെന്ന് പൊലീസ്

കാസര്‍കോട്: മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യുവതിയെ മദ്യപിച്ച് വാഹനം ഓടിച്ച നിലയില്‍ പൊലീസ് പിടികൂടിയത്. അണങ്കൂരിലെ റോഡിന് നടുവിലായി നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധനയ്ക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് ഓടിച്ചുപോവുകയായിരുന്നു. പിന്നീട് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാഹനം പിന്തുടര്‍ന്ന് ബന്തിയോട് …

മദ്യക്കുപ്പിയുമായി സ്റ്റേഷനില്‍; സിഐയുടെ തലയ്ക്ക് കസേരകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു; യൂട്യൂബര്‍ യദു കൃഷ്ണ പിടിയില്‍

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വച്ച് സിഐയെ ആക്രമിച്ച കേസില്‍ യൂട്യൂബര്‍ പിടിയില്‍. കുളപ്പട സ്വദേശി യദു കൃഷ്ണ(22)നെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യക്കുപ്പിയുമായി ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി സ്റ്റേഷനുള്ളില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ഇതറിഞ്ഞ് എത്തിയതായിരുന്നു സിഐ. തന്നെ പിടികൂടുമെന്നറിഞ്ഞതോടെസിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു യുവാവ്. ഉടന്‍ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.ഐയുടെ തലയ്ക്ക് ആറോളം തുന്നലുണ്ട്. നിലവില്‍ ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. മാനസിക വെല്ലുവിളിയെ തുടര്‍ന്ന് …

ഭാര്യ ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നുവെന്ന സംശയം; 24 കാരിയെ ബാറ്ററി കൊണ്ട് ഇടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് 28 കാരന്‍ ഭാര്യയെ ബാറ്ററി ഉപയോഗിച്ച് ഇടിച്ചുകൊന്നു. ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ജുലൈ 2 ന്ഡല്‍ഹിയിലെ തിലംഗ്പുര്‍ കോട്ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. വിനയ്(28 ) ആണ് ഭാര്യ നിഷ(24 )യെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി ഈ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.അടുത്തിടെ ഭാര്യ ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നുവെന്ന വിനയ്യുടെ സംശയമാണ് …

വീട്ടില്‍ നിന്ന് ജോലിക്ക്‌ പോയ ഭര്‍തൃമതിയെ കാണാതായി

മംഗളൂരു: വീട്ടില്‍ നിന്ന് ജോലിക്ക്‌ ഇറങ്ങിയ ഭര്‍തൃമതിയെ കാണാതായതായി പരാതി. മംഗളൂരു പാണ്ഡേശ്വര്‍ ന്യൂ റോഡില്‍ താമസിക്കുന്ന ഷര്‍മിള എന്ന 30 കാരിയെയാണ് കാണാതായത്.ജൂണ്‍ 30 ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയെങ്കിലും വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പലയിടത്തും വീട്ടുകാര്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പാണ്ഡേശ്വര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍; നെല്ലിക്കട്ട സ്വദേശിയെ പിടികൂടിയത് കര്‍ണാടകയില്‍ വച്ച്

കാസര്‍കോട്: ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. ചെങ്കള നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ മജീദ് ആണ് കര്‍ണാടക പൊലീസിന്റെ പിടിടിയിലായത്. ഇയാള്‍ക്കെതിരെ വിട്ടല്‍, ഉപ്പിനങ്ങാടി എന്നിവിടങ്ങളില്‍ ബാറ്ററി മോഷണ കേസ് നിലവിലുണ്ട്. കാസര്‍കോട്ടെ ഒരു ആക്രി കടയിലാണ് ബാറ്ററികള്‍ വിറ്റതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വിട്ടല്‍ പൊലീസ് കാസര്‍കോട്ടെത്തും. പ്രതിയുമായി തെളിവെടുപ്പ് നടത്തും. ബാറ്ററി മോഷണക്കേസില്‍ നേരത്തെ ആലമ്പാടി തൈവളപ്പിലെ ഷമീ(50)റിനെ കുമ്പള പൊലീസ് പിടികൂടിയിരുന്നു. സ്റ്റേഷന്‍ …

‘സോഷ്യല്‍ മീഡിയയില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍’; ലൈവില്‍ ലഹരിമരുന്ന് ഉപയോഗിച്ച വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യു.എ.ഇ യില്‍ പിടിയില്‍

ദുബൈ: ലൈവില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട മലയാളി വ്‌ളോഗര്‍ യുഎഇയില്‍ പിടിയിലായി. ‘എന്റെ കാസെറ്റ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ അബ്ദുല്‍ ഹക്കീം ആണ് പിടിയിലായത്. കേരളത്തിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ബംഗളൂരുവില്‍ മലയാളികളെ കുടുക്കുന്ന ലഹരിമാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ വൈറലാക്കിയത്. യുഎഇയില്‍ വച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ കിക്കില്‍ അറിയാതെ ഹക്കീമിന്റെ വിലരമര്‍ന്നതോടെ സോഷ്യല്‍മീഡിയയില്‍ മനുഷ്യാവകാശപ്രവര്‍ത്തകനായി ചമയുന്ന ഇയാളുടെ മറ്റൊരു മുഖം ലോകത്തിന് …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പീഡനത്തിന് ഇരയാക്കിയത് മാതാവിന്റെ സുഹൃത്ത്; ചന്തേര സ്വദേശിയായ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ റിമാന്റില്‍, കേസ് ചന്തേര പൊലീസിന് കൈമാറി

കാസര്‍കോട്: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്ത ചന്തേര സ്വദേശിയായ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ റിമാന്റില്‍. 49 കാരനായ പ്രമോദാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് പ്രമോദ് പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതി. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലിക്കടവില്‍ വച്ചും പയ്യന്നൂരില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ പീഡനം നടന്നത് ചന്തേര …

ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവന്‍ പണയം വയ്ക്കാന്‍ നല്‍കി; തിരിച്ചു നല്‍കാതെ ആ സ്ത്രീ കബളിപ്പിച്ചു, സ്വര്‍ണപണയ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ് മരിച്ചത്. ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രണ്ടുപേരും ജൂണ്‍ 30ന് എലിവിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കിയില്ലെന്നും കബളിപ്പിച്ചെന്നും കുറിപ്പെഴുതിയാണ് യുവതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കബളിപ്പിച്ച്സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മരിച്ച യുവതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്വകാര്യ സ്വര്‍ണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞത്തുള്ള …

കുവൈത്തില്‍ മരിച്ച കൊട്ടോടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കാസര്‍കോട്: കുവൈത്തിലെ അബ്ബാസിയയില്‍ വ്യാഴാഴ്ച മരണപ്പെട്ട കൊട്ടോടി സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം തിങ്കളാഴ്ച ജന്മനാട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് കൊട്ടോടി ഒരളയിലെ വീട്ടിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് പൊതുദര്‍ശനവും അന്ത്യകര്‍മ്മങ്ങളും നടക്കും. ശനിയാഴ്ച നാട്ടിലേക്ക് വരാനായി ടിക്കറ്റെടുത്ത് ഒരുങ്ങി നില്‍ക്കവേയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കുവൈത്തിലെ ഒരു വെജിറ്റബിള്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.