തളിപ്പറമ്പ്: ഉറക്കത്തിനിടെ കട്ടിലില്‍ നിന്ന് വീണ വയോധിക മരിച്ചു. മുയ്യം വരഡൂലിലെ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ സി.മാധവി(80)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.10 നാണ് കട്ടിലില്‍ നിന്ന് വീണത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വരഡൂല്‍ പൊതുശ്മശാനത്തില്‍. ഭര്‍ത്താവ്: കാപ്പാടന്‍ ഗോവിന്ദന്‍. മക്കള്‍: രാമകൃഷ്ണന്‍, ശിവന്‍, സതി, പരേതനായ ജനാര്‍ദ്ദനന്‍. മരുമക്കള്‍: ലളിത(ഏഴിലോട്), വല്‍സല(മാതമംഗലം), സുരേശന്‍(മയ്യില്‍).








