തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. യുഡിഎഫിന് ക്ഷീണം. 38 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ യുഡിഎഫിനും പതിനെട്ട് സീറ്റുകളില്‍ എല്‍ഡിഎഫിനുമാണ് ജയം. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ എന്‍ഡിഎ മുന്നണിയിലെ ട്വന്റി-ട്വന്റി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ മൂന്ന് സീറ്റ് അധികം നേടി എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ രാജിവെച്ച സീറ്റ് യുഡിഎഫിന് നഷ്ടമായി. തൃക്കൊടിത്താനത്ത് എല്‍എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്ലിയയുടെ കുറ്റിച്ചിറയിലും സി വി ശാന്തകുമാറിന്റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടിയുണ്ടായി. അഞ്ചുതെങ്ങ്, മംഗലപുരം വാര്‍ഡുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. മുട്ടം പഞ്ചായത്ത് തുടങ്ങനാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍സമ്മ ടോം വിജയിച്ചു. നിലവില്‍ എല്‍ഡിഎഫിന്റെ സീറ്റാണ്.








