പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ്; 81.15 ശതമാനം വോട്ട് രേഖപ്പെടുത്തി, വോട്ടെണ്ണൽ നാളെ

കാസർകോട്: പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിലെ (വനിതാ സംവരണം) ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെടുപ്പിൽ 81.15 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 903 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. 443 പുരുഷന്മാരും 460 സ്ത്രീകളും വോട്ട് ചെയ്തു. വോട്ടെണ്ണൽ നാളെ നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ടി ഓമന, യുഡിഎഫ് സ്ഥാനാർത്ഥി കെ സന്ധ്യ, ബിജെപി സ്ഥാനാർത്ഥി ഉമ എന്നിവരാണ് മത്സരിച്ചത്. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണു ഇന്ന് മത്സരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page