കാസർകോട്: നീലേശ്വരം പട്ടേനയിൽ ഹോട്ടൽ നടത്തിപ്പുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടേന വരപ്രത്ത് കൃഷ്ണൻ നായരാ(74) ണ് മരിച്ചത്. പട്ടേന ബ്ലോക്ക് ഓഫീസ് ലിങ്ക് റോഡ് അരികിൽ ഹോട്ടൽ നടത്തി വരികയായിരുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: കെ.വി. ജാനകി. മക്കൾ: കെ.വി.മിനി ശ്യാമള (കാലിക്കറ്റ് സ്വീറ്റ്സ്, പയ്യന്നൂർ), കെ.വി. ബിന്ദു (അഡ്വക്കറ്റ് ക്ലാർക്, കാഞ്ഞങ്ങാട്), പരേതനായ കെ.വി. പ്രദീപൻ. മരുമക്കൾ: ഭാസ്കരൻ വെള്ളൂർ (പരിസ്ഥിതി പ്രവർത്തകൻ, എം.ഡി, പയ്യന്നൂർ വിഷൻ ചാനൽ), രവീന്ദ്രൻ കൂവാറ്റി (ദുബായ്).







