കണ്ണൂര്‍: സിപിഐ കണ്ണൂര്‍ ജില്ല അസിസ്റ്റന്റ് സെക്രട്ടറി കെടി ജോസിന്റെ മകള്‍ ആല്‍ഫിയ ജോസ്(30) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെ തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തോട് ആദ്യം പൊരുതി ജയിച്ചതാണ്. രണ്ടാമത് വീണ്ടും രോഗം വന്നപ്പോള്‍ അതിജീവിക്കാനായില്ല. കീഴ്പള്ളി പുതിയങ്ങാടി സ്വദേശിനിയാണ്. സംസ്‌കാരം ഇന്നു വൈകിട്ട് 4 മണിക്ക് കീഴ്പള്ളി മാങ്ങോട് പളളി സെമിത്തേരിയില്‍. സോഷ്യോളജിയില്‍ ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കൊടെ മാസ്റ്റേഴ്‌സ് ബിരുദം നേടിയ വിദ്യാര്‍ഥിയായിരുന്നു ആല്‍ഫിയ. സിപിഐ അഖിലേന്ത്യാ നേതാവ് ആനി രാജയുടെ സഹാദരപുത്രിയാണ്. ബ്രിജിതാമ്മയാണ് മാതാവ്. ഭര്‍ത്താവ്: മനു. സഹോദരന്‍: ആല്‍ബിന്‍ കെ ജോസ്.








