തളിപ്പറമ്പ്: അമ്മാനപ്പാറയില്‍ വാഹനാപകടം. അമ്മാനപ്പാറ കാരക്കുണ്ട് റോഡ് മുടിക്കാനം ജംഗ്ഷനില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുവഞ്ചാല്‍ വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഓട്ടോയില്‍ ഇടിച്ച ബൈക്കില്‍ നിന്ന് തെറിച്ചു വീണ അഭിനവ് ടിപ്പര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. തല വേര്‍പെട്ട നിലയിലാണ്. പൊലീസെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.








