ലഹരി മരുന്നുമായി പിടിയിലായ കേസ്; മധൂർ സ്വദേശിക്ക് ഒരുവർഷം കഠിനതടവും 20,000 രൂപ പിഴയും

കാസർകോട്: മാരക മയക്കുമരുന്നുമായി പിടിയിലായ കേസിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും. മധൂർ ഗ്രാമം ചെട്ടുംകുഴി ഹിദായത്ത് നഗർ സ്വദേശി അബ്ദുൾ റഹ്മാനെ(39)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (2) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവ് അനുഭവിക്കണം.
2021 സെപ്റ്റംബർ 15-ന് ആണ് സംഭവം. മധൂർ ഗ്രാമത്തിലെ ചെട്ടുംകുഴിയിൽ വെച്ച് 02.31 ഗ്രാം എംഡി എം എ, 34.15 ഗ്രാം ചരസ്സ് എന്നീ മാരക മയക്കുമരുന്നുകളുമായി വരികയായിരുന്ന പ്രതിയെ അന്നത്തെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ ഷെയ്ഖ് അബ്ദുൾ റസാഖും സംഘവുമാണ് പിടികൂടിയത്. സബ് ഇൻസ്പെക്ടറായിരുന്ന ഷെയ്ഖ് അബ്ദുൾ റസാഖ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. മോഹനൻ, അഡ്വ. ശ്രീമതി ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page