പാലക്കാട്: കളിക്കുന്നതിനിടെ കുളിമുറിയില്‍ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു. വടകരപ്പതി മണല്‍കാട് ജോണ്‍ കുമാര്‍ നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍(3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊഴിഞ്ഞാമ്പാറയില്‍ മേനോന്‍ പാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുകയാണ് ജോണ്‍ കുമാറും കുടുംബവും. രാവിലെ പത്തരയോടെ രണ്ടുകുട്ടികളെയും കുളിമുറിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അയല്‍വാസികളും
നാട്ടുകാരും ചേര്‍ന്ന് അത്താണിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
ജെന്നിഫര്‍ മേനോന്‍പാറ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്.








