കാസര്‍കോട്: പിഎസ് സി നിയമന ക്രമക്കേടിനെതിരെ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി വരുണ്‍ പ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അശ്വിന്‍ കൊല്ലാലയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി, ശ്രുതി പൊയിലൂര്‍, പിആര്‍ സുനില്‍കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാപ്രസിഡന്റ് രമണി ബളാല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.







