കാസർകോട്: ‘പ്രവർത്തകർക്കൊപ്പം’ എന്ന സന്ദേശവുമായി സുന്നി യുവജന ഫെഡറേഷൻ നടത്തുന്ന സംസ്ഥാന സാരഥി സഞ്ചാരത്തിന് കാസർകോട് ജില്ലയിലെ പള്ളിക്കരയിൽ സ്വീകരണം നൽകി. എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന – ജില്ലാ നേതാക്കളായ ഫവാസ് വഹബി,സയ്യിദ് ഹസൻ ജിഫ്രി തങ്ങൾ മൂന്നിയൂർ നേതൃത്വം നൽകി. സാരഥി സന്ദേശം എസ് വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് ബാഖവി നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ഹംസ വഹബി, സൈതലവി ലത്തീഫി, കരീം വഹബി, താജുദ്ദീൻ ദാറാനി, ഇസ്മായിൽ വഹബി, ഇസ്മായിൽ നിസാമി സംബന്ധിച്ചു. റാഷിദ് വഹബി സ്വാഗതവും വാഹിദ് വഹബി നന്ദിയും പറഞ്ഞു.







