ഷൂസ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മംഗളൂരു: ഷൂസ് ധരിച്ചതിന്റെ പേരില്‍ സംഘം ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ പാണ്ഡേശ്വര്‍ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ കവ്വായി സ്വദേശികളായ രോഹന്‍ രമേഷ് (19), കെ.വേദാന്ത് സുഹാസ് (19), രാമന്തളി സ്വദേശി എം. പി.റഹാന്‍ (19), കണ്ണൂര്‍ വേങ്ങര സ്വദേശി പി.മുഹമ്മദ് ഹര്‍ബാന്‍ (19), തൃശൂര്‍ കണ്ടശാംകടവ് സ്വദേശി പി.കെ.റെജിന്‍ (19) എന്നിവരെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. പാണ്ഡേശ്വര്‍ ശ്രീനിവാസ കോളേജിലെ രണ്ടാം വര്‍ഷ ലോജിസ്റ്റിക്‌സ് ഡിപ്ലോമ വിദ്യാര്‍ഥികളാണിവര്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മലയാളികളുമായ ജസീന്‍ ഖാദര്‍, പി.എസ്.ആദര്‍ശ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ജസീന്‍ ഖാദര്‍, പി.എസ്.ആദര്‍ശ് എന്നിവരെ ആക്രമിച്ചത്. ജെപ്പു ഗുജ്ജരെക്കരെയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളെ ഷൂസ് ധരിച്ചതിന്റെ പേരില്‍ അസഭ്യം പറയുകയും പിന്നാലെ മര്‍ദ്ദിക്കുകയുമായായിരുന്നു. ഇനി ഷൂസ് ധരിച്ച് കോളേജില്‍ വരരുതെന്ന് ഭീഷണിപ്പെടുത്തിയാണ് 6 അംഗ സംഘം അക്രമം അഴിച്ചുവിട്ടത്. മര്‍ദനത്തില്‍ ഒരാളുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റതോടെ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഒരാള്‍ പിടിയിലാകാനുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page