പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അടൂര്‍ എം വി ഡി സ്‌ക്വാഡിലെ ലൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിഴ ചുമത്തിയത്. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകള്‍ക്ക് 5200 രൂപയാണ് പിഴ ഈടാക്കിയത്.
ഓഫ് റോഡ് വാഹനം പ്രളയദുരിതത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായാണ് ആറന്മുളയില്‍ എത്തിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ വാഹനത്തിന് പിഴയിട്ടതില്‍ വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സംഭവത്തില്‍ അബിന്‍ വര്‍ക്കി എംഎല്‍എ ഗതാഗതമന്ത്രിയോട് പരാതി അറിയിച്ചിരുന്നു. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസാണ് പിഴത്തുക അടച്ചത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇടയില്‍ തങ്ങള്‍ വാഹന പരിശോധന നടത്തിയതല്ലെന്ന് എംവിഡി അറിയിച്ചു. അതേസമയം ആറന്മുളയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍ അല്ല, അടൂരില്‍ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page