ഉഡുപ്പി: യുവ മോഡലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍മാഡി സ്വദേശിനി കൃതി ബംഗേര(27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മോഡലിംഗ് രംഗത്ത് പ്രശസ്തയായിരുന്ന കൃതി ഉഡുപ്പിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ വിഷാദ രോഗം കാരണം കഴിഞ്ഞ നാലുമാസത്തോളമായി വീട്ടില്‍ തന്നെയായിരുന്നു. രണ്ടുദിവസം മുമ്പ് താന്‍ മരിക്കുമെന്ന് മാതാവ് രത്‌നയോട് യുവതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ യുവതിയെ പൂട്ടിയിട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയുടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് മാല്‍പെ പൊലീസ് വീട്ടിലെത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








