ഓണക്കാലത്ത് 165000 മെട്രിക് ടണ്‍ അരി റേഷന്‍ വഴി വിതരണം ചെയ്യും: മന്ത്രി അനൂപ് ജേക്കബ്

കാസര്‍കോട്: ഈ ഓണക്കാലത്ത് 165000 മെട്രിക് ടണ്‍ അരി സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ ഗോത്ര വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മൊബൈല്‍ റേഷന്‍ കടയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്‌ലാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് 253 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഓണക്കാലത്ത് എ എ വൈ കാര്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും ഓണക്കാലത്തെ വിപണി നിയന്ത്രിതമായി നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. അരിങ്കല്ല് ഗോത്ര ഉന്നതി ഊര് മൂപ്പന്‍ പി രാഘവനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എ ലത അധ്യക്ഷത വഹിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ സ്വാഗതവും റേഷനിംഗ് കണ്‍ട്രോളര്‍ സിവി മോഹനകുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page