ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി ആശുപത്രിയില്‍

കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതി രാവിലെ മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ ഓഫീസില്‍ അവശ നിലയില്‍ കണ്ട ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ചെങ്കളയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലിവിഷം കഴിച്ച ജീവനക്കാരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page