വാട്സ്ആപ്പിലൂടെ ഭര്‍തൃമതിയായ യുവതിയെ ശല്യം ചെയ്തു; കുഞ്ചത്തൂര്‍ സ്വദേശിക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: വാട്സ്ആപ്പിലൂടെ ഭര്‍തൃമതിയായ യുവതിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കുഞ്ചത്തൂര്‍ സ്വദേശിക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം വൊര്‍ക്കാടി പാവൂര്‍ സ്വദേശിനിയായ 31 കാരിയുടെ പരാതിയിലാണ് കേസ്. കുഞ്ചത്തൂര്‍ സ്വദേശി ഇബ്രാഹിം ഖലീല്‍ കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്നെ ശല്യം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സൈബര്‍ സെല്‍ എസ്.ഐ എം.സവ്യസാചി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് യുവാവിനെതിരെ കേസെടുത്തത്. …

മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങി; പരിക്കേറ്റ തൊഴിലാളിയെ കയ്യൂരിലെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി

കാസര്‍കോട്: മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ കയ്യൂര്‍ ഫയര്‍ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 9 മണിയോടെ കാലിച്ചാമരം മൂപ്പില്‍ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം. മരം മുറിക്കുന്നതിനിടെ വിവി പത്മനാഭന്റെ(55) കൈ മരക്കൊമ്പുകള്‍ക്കിടയില്‍പെട്ട് കുടുങ്ങിപ്പോയിരുന്നു. പരിക്ക് പറ്റിയതിനെ തുടര്‍ന്ന് താഴെയിറങ്ങാന്‍ പറ്റാതെയായി. തുടര്‍ന്ന് പറമ്പിന്റെ ഉടമ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കയ്യൂരില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പിവി സുമേഷിന്റെ നേതൃത്വത്തില്‍ സേന ഉടന്‍ സ്ഥലത്തെത്തി. അപ്പോഴേക്കും …

അര്‍ധരാത്രിയില്‍ മുറിയില്‍ പുക; ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.30ഓടെ ഗുരുവായൂരില്‍ ആണ് അപകടമുണ്ടായത്. കുട്ടപ്പന്‍ (70), അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഉണര്‍ന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്. അപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തറിച്ചത്. പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് …

പ്രണയത്തിന് തടസം ഭര്‍ത്താവ്; ട്രെയിന്‍ യാത്രയ്ക്കിടെ വെടിവെച്ചു കൊന്നു; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍

പാറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും കാമുകനും ക്വട്ടേഷന്‍ ഗുണ്ടയും പിടിയില്‍. ബിഹാറിലെ കതിഹാറിലാണ് സംഭവം. ജാമുയിയിലെ വൈദ്യുത വകുപ്പ് ജീവനക്കാരനായ ദേവ് കുമാര്‍ ഗുഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഭാര്യ സമിതാ കുമാരി, കാമുകന്‍ അജിത് കുമാര്‍, വാടകക്കൊലയാളി രാജു കുമാര്‍ (ധീരജ്) എന്നിവരെയാണ് ബുധനാഴ്ച റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. നളന്ദയില്‍ സര്‍ക്കാര്‍ സാങ്കേതിക വിദഗ്ദ്ധനായി ജോലി ചെയ്യുന്ന അജിത് കുമാറുമായി സമിത പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. …

മയ്യിച്ചയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: മയ്യിച്ചയില്‍ വയോധികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മയ്യിച്ചയിലെ വയലില്‍ വീട് കുഞ്ഞിക്കണ്ണന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ഇയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവത്തൂരിലെ ദിനേശ് ബീഡി ബ്രാഞ്ചിലെ മുന്‍ ജീവക്കാരനായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: നന്ദിനി, തങ്കമണി.

ഡോക്ടർ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ, മകൻ കുത്തേറ്റ് മറ്റൊരു മുറിയിൽ; ഡോക്ടറായ യുവതി കസ്റ്റഡിയിൽ

ബംഗളൂരു: ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ എട്ടു വയസ്സുകാരനായ മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ധാർവാഡിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. കുടുംബ …

‘ഇനി മാങ്കൂട്ടത്തിലിനെതിരായി പോസ്റ്റിട്ടാൽ കൊല്ലും’; യുവാവിനെ ഭീഷണിപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അനുയായികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിൻ്റെ പേരിൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നജ്മല്‍ കാവിള, ജെറിന്‍, ബിനില്‍ ബാബു, അബിന്‍ ശിവദാസ് എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയായ അരുണ്‍ ശിവന്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു സംഭവം നടന്നത്. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ഇനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ കൊല്ലും എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. പരാതി നല്‍കി ദിവസങ്ങളായിട്ടും …

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണ കാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചത്; അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്ന് വിലയിരുത്തല്‍

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കു ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അപകടകരമായ രീതിയിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​മിഡിൽ ഈസ്റ്റ് സംഘർഷം​ഇറാനിൽ യുഎസ് വ്യോമാക്രമണം: യുഎസ് മിലിട്ടറി ബുധനാഴ്ച പകൽ ഇറാനിലെ വിവിധ ലക്ഷ്യങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി. തന്ത്രപ്രധാനമായ ‘ഗ്രേറ്റർ തുൻബ്’ ദ്വീപിലെ തീരദേശ പ്രതിരോധ സംവിധാനങ്ങളെയും ക്രൂയിസ് മിസൈൽ സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ​ഗാസയിലെ ദുരിതാശ്വാസ പ്രതിസന്ധി: ഗാസയിൽ ഒക്ടോബർ 2025-ലെ വെടിനിർത്തൽ കരാറിന് ശേഷം ഇസ്രായേൽ സൈന്യം സ്ഥാപിച്ച ബഫർ സോൺ ഇപ്പോഴും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗാസയിലെ 82 ശതമാനത്തോളം കുടുംബങ്ങളും കടുത്ത …

സ്പാ ജീവനക്കാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ച സംഭവം; കൂടെയുണ്ടായിരുന്ന 5 യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ച സംഭവത്തിൽ അഞ്ച് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്.പുന്നമടയിലെ ‘ബട്ടർഫ്ലൈ സ്പാ’യിലെ ജീവനക്കാരിയാണ് ശരണ്യ.ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. എക്പ്ലോര്‍ ഇന്‍ കേരള എന്ന് പേരുളള ഹൗസ്ബോട്ടില്‍ ശരണ്യയും യുവാക്കളും ഒന്നിച്ച് സംസാരിച്ച് നില്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു …

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങി ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്. അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് …

മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി; പുതിയ ട്രഷറര്‍ അബ്ദുല്ല മാദേരി

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളില്‍ മാറ്റം. മണ്ഡലം ട്രഷറര്‍ സൈഫുള്ള തങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്, മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്ല മാദേരിയെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മൊയ്ദീന്‍ പ്രിയ, അബുബക്കര്‍ പെര്‍ദന എന്നിവരെ പ്രവര്‍ത്തകസമിതി യോഗം തെരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ …

180 കുട്ടികളുടെ കഞ്ഞികുടി മുട്ടിച്ച് കള്ളന്‍; സ്‌കൂളിലെ അരിയും കറി മസാലകളും പാത്രങ്ങളും എടുത്തുകൊണ്ടുപോയി

തൃശൂര്‍: സ്‌കൂളില്‍ വന്‍ കവര്‍ച്ച. ഉച്ചക്കഞ്ഞിക്കായുള്ള അരിയും മസാലകളും പാത്രങ്ങളും അടക്കം സാധനങ്ങള്‍ കള്ളന്‍ കൊണ്ടുപോയി. ഇതോടെ 180 ഓളം കുട്ടികളുടെ ഉച്ചക്കഞ്ഞി ഇന്ന് മുടങ്ങി. കൊടുങ്ങല്ലൂര്‍ കോതപറമ്പ് വാസുദേവ വിലാസം എല്‍പി സ്‌കൂളിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. സ്‌കൂളിനോട് ചേര്‍ന്നുള്ള പാചകപ്പുരയും സ്റ്റോര്‍ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അഞ്ചുകിലോ അരി, കറികള്‍ക്കുള്ള മസാലകള്‍, പാത്രങ്ങള്‍, മിക്‌സി എന്നിവരും മോഷണം പോയിട്ടുണ്ട്. ഇതോടെ കുട്ടികളുടെ …

അടൂരിലെ ഷെഹ്നയുടെ മരണം: ആണ്‍സുഹൃത്ത് അരുണ്‍ അറസ്റ്റില്‍, യുവതി മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനത്തിന് ഇരയായി

പത്തനംതിട്ട: അടൂരിലെ ഷെഹ്നയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ഷെഹ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കെഎസ്ഇബി ഡ്രൈവറാണ് അരുണ്‍. യുവതി മരിക്കുന്നതിന് മുമ്പ് അരുണിന്റെ മര്‍ദ്ദനത്തിന് ഇരയായിരുന്നു.വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹ്ന. സ്റ്റെയറിന്റെ പിടിയില്‍ ഒരു ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് …

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാത കേസ് പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ പ്രസ്താവിക്കും. ശിക്ഷാ വിധിയില്‍ വാദം പൂര്‍ത്തിയായി. നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസിയായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരമാവധി വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയെ വ്യാഴാഴ്ച ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാക്കും.2025 ജനുവരി 27നായിരുന്നു …

ദിലീപ് സിനിമ കുബേരനിലെ നായിക ഉമ ശങ്കരിക്ക് സ്തനാര്‍ബുദം; രോഗത്തോട് മല്ലിടുകയാണെന്ന് നടി

ദിലീപ് നായകനായ കുബേരന്‍ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഉമ ശങ്കരി. നടി ഇപ്പോള്‍ സ്തനാര്‍ബുദ രോഗത്തോട് മല്ലിടുകയാണ്. ചികിത്സയുടെ പുതിയ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവില്‍ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും നടി പറയുന്നു.തനിക്ക് ബ്രസ്റ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതായി ഉമ ശങ്കരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ‘കീമോ ചികിത്സയുടെ രണ്ടാം ഘട്ടം, ഓരോ ദിവസത്തെയും അതിനനുസരിച്ച് നേരിട്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. പ്രയാസകരമായ ദിവസങ്ങളെ …

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍, മികച്ച കര്‍ഷകന്‍; എങ്കപ്പൂ നായക് 107-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളായ പനത്തടിയിലെ എങ്കപ്പൂ നായക് അന്തരിച്ചു. 107 വയസായിരുന്നു. വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളാല്‍ വിശ്രമത്തിലായിരുന്നു. ജനാധിപത്യ പ്രക്രിയയിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘വീട്ടില്‍ വോട്ട്’ സംവിധാനം പ്രയോജനപ്പെടുത്തി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. ജില്ലാ കളക്ടര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. പനത്തടിയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ഭാര്യ: പരേതയായ അക്കു ഭായി. മക്കള്‍: …

പത്മശ്രീ പുരസ്‌കാര ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദികളിലേക്ക് എത്തിച്ച കലാകാരി

കോട്ടയം: പത്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കല്‍ പങ്കജാക്ഷി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോട്ടയം മോനിപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് നയിച്ച കലാകാരിയായിരുന്നു. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണിയായിരുന്നു അവര്‍. ഇവരുടെ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ശാരീരിക പ്രയാസം കാരണം ഡല്‍ഹിയിലെത്തി പുരസ്‌കാരം സ്വീകരിക്കാനായില്ല. തുടര്‍ന്ന് കളക്ടര്‍ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു. ഫോക്ലോര്‍ …