വീട്ടമ്മ വീട്ടിനകത്തെ സ്റ്റെയര്‍കേസില്‍ തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: വീട്ടമ്മയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ തയ്യില്‍ വീട്ടില്‍ ടി.വി.രാജീവന്റെ ഭാര്യ പി.മിനി(47) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും മരിച്ചിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തില്‍ നടക്കും. വെള്ളിക്കീലെ പരേതനായ ഗോവിന്ദന്‍-രാധ ദമ്പതികളുടെ മകളാണ്. മക്കള്‍: ദിയ രാജീവ്(ചിന്‍മയ കോളേജ്, ചാല), ആദിത്ത് രാജ് (സെന്റ് ജോസഫ് …

ബോവിക്കാനത്തെ അടക്ക വ്യാപാരി എന്‍എ സുലൈമാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: ബോവിക്കാനത്തെ അടക്കാവ്യാപാരിയും പൊവ്വല്‍ പളളത്ത് താമസക്കാരനുമായ എന്‍എ സുലൈമാന്‍ ഹാജി(78) അന്തരിച്ചു. നാലുപതിറ്റാണ്ടിലേറെയായി കര്‍ണാടക സുള്ള്യയില്‍ അടക്ക വ്യാപാരം നടത്തിയിരുന്നു. അടുത്തകാലത്താണ് ബോവിക്കാനത്ത് വ്യാപാരം തുടങ്ങിയത്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 4 ന് പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍. അസ്മയാണ് ഭാര്യ. മക്കള്‍: ഉമര്‍, ഷംസുദ്ദീന്‍(ഇരുവരും ഗള്‍ഫ്), സെമീറ(നായന്മാര്‍മൂല). മരുമക്കള്‍: ഹനീഫ്(നായന്മാര്‍മൂല), തംസീം, സഫിയ. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ്.

11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്, യുവതിക്കെതിരെ ഗുരുതര ആരോപണം

തൃശൂര്‍: 11 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നിഷ റാഫേലിന്റെ പേരില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. പരാതിയില്‍ നിഷ റാഫേലിനെതിരേ കുട്ടി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മോട്ടിവേറ്ററും അധ്യാപികയുമാണ് നിഷ.

സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം, പൊലീസ് നിര്‍ദേശിച്ചിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നു; കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതര പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘം ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഗവര്‍ണറുടെ പരിപാടിക്ക് ശേഷം പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിന്റെ അലങ്കോലപ്പെടുത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സര്‍വകലാശാലയിലെത്തിയത്. ശ്രീകുമാര്‍ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളികളുമായി വിദ്യാര്‍ത്ഥികള്‍ എത്തുകയായിരുന്നു. ചെരിപ്പും ഷൂസും ഉയര്‍ത്തി പ്രസംഗം …

ജോലിക്കിടെ ഷോക്കേറ്റ് ചികില്‍സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. ബളാംതോട് കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കല്ലപ്പള്ളി പാടി കൊച്ചിയിലെ സുരേഷ് (44)ആണ് മരിച്ചത്. സുള്ള്യയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.കഴിഞ്ഞ ആഗസ്ത് 15 ന് കല്ലപ്പള്ളി പാടികൊച്ചിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫ്യൂസ് കെട്ടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് സുരേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സുള്ള്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണയന്‍ നായക്കിന്റെയും മീനാക്ഷിയുടെയും മകനാണ്. …

മുന്‍വൈരാഗ്യം, വീട്ടുകാര്‍ വീട് പൂട്ടിപ്പോകുന്ന സമയം നോക്കി പ്രതികള്‍ കാത്തിരുന്നു; വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവെച്ച പ്രതികള്‍ റിമാന്റില്‍

കാസര്‍കോട്: ബേളൂര്‍ വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവെച്ച് വന്‍ നാശനഷ്ടം വരുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്റുചെയ്തു. വെള്ളമുണ്ട സ്വദേശികളായ സുനില്‍ വി. (48), സുഭാഷ് കെ. (37) എന്നിവരെയാണ് അമ്പലത്തറ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വീട്ടുകാരനായ ശരത്തുമായി പ്രതികള്‍ക്കു മുന്‍ വൈരാഗ്യമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ശരത്തിന്റെ മാതാവ് അനിത ശശിയും കുടുംബവും വീട് പൂട്ടി തൃശൂരിലേക്ക് പോയിരുന്നു. ഈ തക്കം നോക്കിയാണ് പ്രതികള്‍ വീട്ടിലെത്തി അക്രമം നടത്തിയത്. സെപ്റ്റംബര്‍ 28-ന് രാവിലെ 10 …

വിഖ്യാത ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു

പനജി: വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാഠി സിനിമകളിൽ തന്റേതായ അഭിനയശൈലി കൊണ്ടു ശ്രദ്ധേയനായിരുന്നു. പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്. നാടകങ്ങളിലും മറാത്തി, ഹിന്ദി സിനിമകളിലും വലിയ സംഭാവനകൾ നൽകി. ‘പരിന്ദ’, ‘അങ്കുഷ്’, ‘ക്രാന്തിവീർ’, …

കാറിൽ കടത്തുകയായിരുന്ന ചാരായവും വിദേശമദ്യവുമായി കാസർകോട് കടുമേനി സ്വദേശി ആലക്കോട് പിടിയിൽ

​ആലക്കോട്: കാറിൽ അനധികൃതമായി കടത്തുകയായിരുന്ന രണ്ട് ലിറ്റർ ചാരായവും മൂന്നര ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസർകോട് ചിറ്റാരിക്കാൽ കടുമേനി പട്ടയങ്ങാനം സ്വദേശിയായ ജോസഫ് മാത്യു (45) ആണ് പിടിയിലായത്. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.​ആലക്കോട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ നസീബ് സി.എച്ചിന്റെ നേതൃത്വത്തിൽ ആലക്കോട് ടൗൺ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ആലക്കോട് പാലത്തിന് സമീപം വെച്ച് പ്രതി സഞ്ചരിച്ച …

നടൻ പ്രേം നസീറിന്റെ മകൾ ലൈലാ ബീഗം അന്തരിച്ചു, സംസ്കാരം ഇന്ന്

കോഴിക്കോട്: പ്രേം നസീറിന്റെ മൂത്തമകൾ ലൈലാബീഗം (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് പറയഞ്ചേരിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഖബറടക്കം വ്യാഴാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.1950 ഓഗസ്റ്റ് 24-ന് ചിറയിൻകീഴിൽ ആണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്‌കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്‌സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. നസീറിന്റെ 60 വർഷം പഴക്കമുള്ള ചിറയിൻകീഴിലെ വീടിന്റെ പേര് ലൈലാ കോട്ടേജ് എന്നാണ്. പ്രേം …

ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ ഹൊസങ്കടി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു

കണ്ണൂർ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്കിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു. കാസർകോട് ഹൊസങ്കടിയിലെ പുളിക്കാംപുറത്ത് അലീന റോയി (20) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനിയാണ്. അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ പരിശോധിക്കുന്നതിനിടെ ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോളേജിൽ പൊതുദർശനത്തിന് വെക്കും.മൂന്ന് മണിയോടെ ഹൊസങ്കടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച ഇൻഫെന്റ് …

‘ടിക്കറ്റ് നഷ്ടപ്പെട്ടു’ തിരുവോണം ബംപർ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി

പാലക്കാട്: തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി കേരളത്തിൽ എത്തി. സാദിഖ് എന്ന ആളാണ് പാലക്കാട് എസ്.പി ഓഫീസിൽ പരാതിയുമായി എത്തിയത്. തന്റെ കയ്യിലുണ്ടായിരുന്ന യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും എന്നാൽ അതിന്റെ ഫോട്ടോ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ, ഇത് വ്യാജ ലോട്ടറിയാണെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞമാസം പാലക്കാട് റെയിൽവേ ജങ്ഷനിൽ നിന്ന് വാങ്ങിയ ഓണം ബംബർ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നും, എന്നാൽ ആ ടിക്കറ്റ് തമിഴ്‌നാട്ടിലെ …

ട്രെയിനിൽ യാത്രക്കാരന്റെ 40,000 രൂപയുടെ മൊബൈൽ ഫോണുകൾ കവർന്ന കേസ്; പന്നിപ്പാറ സ്വദേശി അറസ്റ്റിൽ, പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസർകോട്: ട്രെയിനിൽ യാത്രക്കാരന്റെ 30,000 രൂപയുടെയും പത്തായിരം രൂപയുടെയും മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മോഷ്ടാവ് റെയിൽവേ പൊലീസിന്റെ പിടിയിലായി. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ കെ അബ്ദുള്ള (63) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 28ന് നേത്രാവതി എക്സ്പ്രസിൽ വച്ച് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത വേങ്ങേരി സ്വദേശി സൂര്യ കൃഷ്ണയുടെ രണ്ടു മൊബൈൽ ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. രാവിലെ കോഴിക്കോട്ടേക്കുള്ള നേത്രാവതി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം. മോഷണം …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ വ്യാഴാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ വ്യാഴാഴ്ച (08-10-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

നെല്ലിക്കുന്ന് സ്വദേശിനി അസ്മ അന്തരിച്ചു

കാസർകോട്: നെല്ലിക്കുന്ന് സ്വദേശി കോളിയടുക്കം നെല്ലിക്കുന്ന് ഹൗസിലെ പരേതനായ എൻഎ അബ്ദുൽ ഖാദർ പീസിൻ്റെ ഭാര്യ അസ്‌മ (80) അന്തരിച്ചു. മക്കൾ: അബ്ദു റഹ്മാൻ, ( എ കെ ഡബ്ല്യൂ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻ്റ ), മുംതാസ്, സമീർ( ബംഗളൂരു ), സുരയ്യ, ഫർസാന, റാഷിദ, പരേതരായ സഫിയ, നസിയ. മരുമക്കൾ: ബഷീർ( ചെമനാട്), ഗഫൂർ ( സൗദി ), ഹനീഫ് കടപ്പുറം, പരേതരായ അബ്ദുൽ ഗഫൂർ, സിദ്ധീഖ്. സഹോദരൻ: പരേതനായ മുഹമ്മദ് കുഞ്ഞി ചൂരി(തളങ്കരയിലെ …

വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവം; ഉല്‍സവ പ്രതീതിയില്‍ നെല്‍കൃഷിക്കുള്ള വിത്തിടല്‍ ചടങ്ങ്

കാസര്‍കോട്: അടോട്ട് പുതിയപുര തറവാട് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന്റെ ഭാഗമായി നെല്‍കൃഷിക്കുള്ള വിത്തിടല്‍ ചടങ്ങ് നടന്നു. ഉത്സവാന്തരീക്ഷത്തില്‍ അടോട്ട് മൂത്തേടത്ത് കുതിര് ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം സ്ഥാനികരും തെയ്യം കെട്ട് മഹോത്സവ സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് നെല്‍ക്കൃഷിക്ക് വിത്ത് വിതച്ചു. തെയ്യംകെട്ടിന്റെ ആവശ്യത്തിലേക്കുള്ള നെല്ല് വയലിലെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. നാരായണന്‍ വെളിച്ചപ്പാടന്‍, ജയേഷ് കൂട്ടായിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. മഹോല്‍സവ സംഘാടകരായ …

മറ്റൊരുത്തന്റെ കൂടെ പോയ യുവതിയെ ‘ശുദ്ധീകരിക്കാന്‍’ മരത്തില്‍ കെട്ടിയിട്ടു, കൂട്ടബലാല്‍സംഗത്തിനിരയാക്കി; ഭര്‍ത്താവും ബന്ധുക്കളുമടക്കം 9 പേര്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ യുവതിക്കു നേരെ ക്രൂരമായ സദാചാര ആക്രമണം. മറ്റൊരാളുടെ കൂടെപോയ പേരില്‍ യവതിയെ പരസ്യമായി മര്‍ദ്ദിക്കുകയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളുമടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ നാലിനാണ് സുരേന്ദ്രനഗറില്‍ സംഭവം നടക്കുന്നത്. ക്രൂരമര്‍ദ്ദന ദൃശ്യം മൊബൈലില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.വാപി സ്വദേശിയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് ചോടിലയില്‍ മറ്റൊരു യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ യുവതിയെ വാപിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വീട്ടില്‍ തടഞ്ഞുവെച്ചെങ്കിലും, അവിടെ നിന്ന് …

രസതന്ത്ര നൊബേല്‍ സമ്മാനം രണ്ട് പേര്‍ക്ക്: ഹെന്റി ബി. കാഗനും കെന്‍സോ സോവായ്ക്കും പുരസ്‌കാരം

സ്റ്റോക്ക്ഹോം: 2026ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ട് ശാസ്ത്രജ്ഞര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്. ഹെന്റി ബി. കാഗന്‍, കെന്‍സോ സോവായ് എന്നീ ശാസ്ത്രജ്ഞരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. അസിമെട്രിക് ഓര്‍ഗാനിക് സിന്തസിസിലെ നോണ്‍-ലീനിയര്‍ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് അംഗീകാരം. ഇത് ആധുനിക മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വ്യാവസായിക രൂപകല്പനയിലും നിര്‍മ്മാണത്തിലും നിര്‍ണ്ണായകമായ കണ്ടെത്തലുകളാണ്. ഇരുവര്‍ക്കും 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് പുരസ്‌കാര തുക ലഭിക്കുക. ഇത് ഇരുവരും തുല്യമായി വീതിച്ചെടുക്കും. ഫ്രാന്‍സില്‍ ജനിച്ച കാഗന്‍ പാരിസ് സൂഡ് …

മഴ ശക്തമാകും; അടുത്ത മൂന്നുമണിക്കൂറില്‍ കാസര്‍കോടും കണ്ണൂരും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്നുമുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, …