കുമ്പള: 68-ാം കുമ്പള ഉപജില്ലാ കായികമേളക്ക് കുമ്പള ജി.എസ്.ബി.എസിൽ തുടക്കം.എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ ബി.പി. അബ്ദുൽ ഖാദർ അധ്യക്ഷനായി.കാസർകോട് എ.സി.പി. അച്യുത് അശോക് സല്യൂട്ട് സ്വീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അശോക് പതാക ഉയർത്തി.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, കുമ്പള സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, സംഘാടകസമിതി ഭാരവാഹികളായ എ.കെ. ആരിഫ്, എം.പി. ഖാലിദ്, മഞ്ജുനാഥ ആൾവ, ഇനാസ് ഫവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൃഥിരാജ് ഷെട്ടി, സോയ ലത്തീഫ്, രമേശ് ഭട്ട്, എച്ച്.എം. വിജയകുമാർ സംസാരിച്ചു







