ബംഗളൂരുവിൽ ഗതാഗതക്കുരുക്കിനിടെ കണ്ണൂർ സ്വദേശിക്ക് ഹൃദയാഘാതം; ചികിത്സ കിട്ടാതെ മരിച്ചു

ബംഗളൂരു: ഗതാഗതക്കുരുക്കിൽ കാത്തു നിൽക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ കണ്ണൂർ സ്വദേശിയായ ഡ്രൈവർ ചികിത്സ കിട്ടാതെ മരിച്ചു. മട്ടന്നൂർ ഉളിയിൽ കെ കെ സാജർ (51) ആണ് മരിച്ചത്. ബംഗളൂരു ഹൊസൂർ ഹൈവേയിൽ ചന്ദ്രപുര മേൽപ്പാലത്തിൽ വച്ചാണ് സംഭവം. ഗതാഗത കുരുക്കിനെ തുടർന്ന് അരമണിക്കൂറോളം പാലത്തിൽ നിർത്തിയിട്ട വാനിലാണ് സാജർ കുഴഞ്ഞുവീണത്. തുടർന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ബംഗളുരുവിലെ കെഎംസിസി പ്രവർത്തകരെ അറിയിച്ചു. എന്നാൽ ഗതാഗതക്കുരുക്കിനിടെ സഹായവുമായി അവർക്ക് എത്താൻ കഴിഞ്ഞില്ല. മൂന്നു കിലോമീറ്റർ ഓളം വാഹനങ്ങൾ കുടുങ്ങിക്കിടന്നിരുന്നു. കെഎംസിസി പ്രവർത്തകർ നടന്ന വാനിനു സമീപം എത്തുമ്പോഴേക്കും ഒരു മണിക്കൂറോളം സമയം വൈകിയിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ ബംഗളൂരുവിൽ വ്യാപാരിയായിരുന്നു സാജീർ. ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ചു സജീറിന്റെ കബറടക്കം നടത്തി. റഹീനയാണ് ഭാര്യ. അംന, ഹുദാ ഫാത്തിമ, സഫുവാ, ഹംദ, മർവ, ആദം എന്നിവരാണ് മക്കൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page