കാസര്‍കോട്: എലിവിഷം അകത്ത് ചെന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കുഡ്‌ലു മന്നിപ്പാടിയിലെ കാനത്തിക്കര ഹൗസിലെ ശശീധര(39) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് എലിവിഷം അകത്ത് ചെന്നതിനെ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം വൈകുന്നേരം. അവിവാഹിതനായ ശശീധര നിര്‍മാണത്തൊഴിലാളിയായിരുന്നു. കുഞ്ഞിരാമ മണിയാണിയുടെയും ശങ്കരിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ജയശ്രീ, ജലജ, വനജ.







