മരിക്കും മുന്‍പ് അനുശ്രീയുടെ വീഡിയോ കോള്‍, ലോഡ്ജില്‍ നിന്ന് കൂട്ടുകാര്‍ക്ക് ലൊക്കേഷന്‍ അയച്ച് അമല്‍; ഫോണുകള്‍ പരിശോധിക്കും, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

കാസര്‍കോട്/ കൊച്ചി: പ്രതിശ്രുത വധൂവരന്മാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ പി അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി അമല്‍ (26) എന്നിവരാണ് മരിച്ചത്. അനുശ്രീയെ ഹുന്‍സൂരിലെ താമസ സ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും ജീവനൊടുക്കിയത്. …

ബങ്കരക്കുന്നില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബസിനകത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ നെല്ലിക്കുന്ന് ബങ്കരക്കുന്നിലാണ് അപകടമുണ്ടായത്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ ഉപ്പാപ്പാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി, യുകെജി വിദ്യാര്‍ഥികളും ബസിലുണ്ടായിരുന്നു. റോഡിലേക്ക് തള്ളിനിന്ന കാട് കുട്ടികളുടെ ദേഹത്ത് തട്ടാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് വിവരം. കുഴിയിലുള്ള വള്ളിക്കാടിലേക്കാണ് ബസ് മറിഞ്ഞത്. ബങ്കരക്കുന്നിലെ …

പിലിക്കോട് കോതോളിയിലെ പി.സതീഷ് ചന്ദ്രന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് കോതോളിയിലെ പരേതനായ പാലാട്ട് മീത്തലെ വീട്ടില്‍ ബാലകൃഷ്ണന്‍ അടിയോടിയുടെയും പനയംതട്ട സരോജിനി അമ്മയുടെയും മകന്‍ പി.സതീഷ് ചന്ദ്രന്‍ (അനു-74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ആണ് മരണം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സമുദായ ശ്മാനത്തില്‍. ടാറ്റാ കമ്പനിയില്‍ മുന്‍ എഞ്ചിനീയറായിരുന്നു.ഭാര്യ: പി എം ഗീത. മക്കള്‍: സംഗീത എസ് ചന്ദ്രന്‍(ഐടി, ബംഗളൂരു), ഡോ.സജിത എസ് ചന്ദ്രന്‍(ബംഗളൂരു).മരുമക്കള്‍: പ്രവീണ്‍ കുമാര്‍(ഐടി, ബംഗളൂരു), വിമല്‍ നായര്‍(ഓര്‍ത്തോ സര്‍ജന്‍ ബംഗളൂരു).സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, സോമശേഖരന്‍, ബാല ഭാസ്‌കരന്‍, …

കോഴി ഇറച്ചിയുടെ തൂക്കം കുറഞ്ഞെന്നാരോപണം; ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി പരാതി, ചിക്കന്‍ സെന്റര്‍ ഉടമക്കെതിരെ കേസ്‌

കാസര്‍കോട്: കോഴി ഇറച്ചിയുടെ തൂക്കം കുറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി പരാതി. ഉക്കിനടുക്ക സ്വദേശി ശിവപ്രകാശ്(21) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തില്‍ ബദിയടുക്കയിലെ ഐഡിയല്‍ ചിക്കന്‍ സെന്റര്‍ ഉടമ രവീന്ദ്രഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ചിക്കന്‍ സെന്ററിലെ ജീവനക്കാരനായ ശിവപ്രകാശാണ് എപ്പോഴും സ്റ്റാളില്‍ കോഴി എത്തിച്ചിരുന്നത്. ചൊവ്വാഴ്ച കോഴിയുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടതോടെ ഉടമയുമായി വാക്ക് തര്‍ക്കം നടന്നിരുന്നു. പിന്നീട് ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചുവെന്നും …

ട്രെയിനില്‍ ബോംബ് വെച്ചെന്ന ഭീഷണി സന്ദേശം; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഹൊസ്ദുര്‍ഗ് പൊലീസ്

കാസര്‍കോട്: ട്രെയിനില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം നല്‍കിയ യുവാവ് പിടിയില്‍. മലബാര്‍ എകസ്പ്രസില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബങ്കളം സ്വദേശി രതീഷാ(42)ണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാത്രി ഏഴരയോടെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ വിവിധ ട്രെയിനുകളില്‍ പരിശോധന നടത്തിയെങ്കിലും ബോംബോ മറ്റ് സ്‌ഫോടകവസ്തുക്കളോ കണ്ടെത്താനായില്ല. പിന്നീട് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ …

ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ച് റോഡില്‍ വീണു; പിന്നാലെ വന്ന ലോറിക്കടിയില്‍ പെട്ട് മലയാളി യുവതി മരിച്ചു, അപകടം ബംഗളൂരുവില്‍

ബംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ബംഗളൂരു പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ മേധാ പൃഥ്വിരാജ്(30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോള്‍ റെഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറിക്കടിയില്‍പെട്ടാണ് യുവതി മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയോടെ നടക്കും. റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ ഉഷയുടെയും മകളാണ് മേധ. ഭര്‍ത്താവ്: ആകര്‍ഷ് എസ്. എല്‍. (ബംഗളൂരു). മകന്‍: ദക്ഷ് ആകര്‍ഷ്. …

നടി ഷക്കീലക്ക് മൂന്നുലക്ഷം രൂപയുടെ ശസ്ത്രക്രിയ; തുടർച്ചയായ മൊബൈൽ ഫോൺ ഉപയോഗത്തിൽ കഴുത്തിലെ ഞരമ്പുകൾക്ക് പരിക്ക്, നടിക്ക് ഫോൺ ഉപയോഗിക്കുന്നവരോട് പറയാനുള്ളത് ഇതാണ്

ചെന്നൈ: മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും വ്യക്തമാക്കിയത്.കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ആളുകളുടെ സഹായം വേണം. ഈ അവസ്ഥയ്ക്ക് കാരണം തുടർച്ചയായ ഫോൺ ഉപയോഗമാണെന്ന് ഷക്കീല …

ഒരുമാസം കഴിഞ്ഞിട്ടും യൂട്യൂബർ കാദർ കരിപ്പൊടിയെ പിടികൂടാനായില്ല, ഒളിവിൽ തന്നെ; പ്രതിക്ക് തണലൊരുക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് ഡിവൈഎഫ്ഐ

കാസർകോട്:നിരവധി കേസുകളില്‍ പ്രതിയായ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിക്ക് തണലൊരുക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ജൂലായ് ആദ്യം ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ വിളിച്ചു വരുത്തി ഖാദര്‍ കരിപ്പൊടിയും സംഘവും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബഹുമാനപ്പെട്ട ഹൈക്കോടി തള്ളുകയും ചെയ്തു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും മൂന്ന് വാറന്‍റ് കേസുള്ള ഇയാളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിനിടയില്‍ പ്രതി ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷന് വേണ്ടി ഒളിവിലിരുന്ന് …

ക്ഷേത്രത്തിൽ പോയി വരുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസർകോട്: ക്ഷേത്രദർശനം കഴിഞ്ഞു വരുന്നതിനിടെ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാലിക്കടവിലെ കാർത്ത്യായനി ( 68 ) ആണ് മരിച്ചത്. ഈ മാസം രണ്ടിന് രാവിലെ ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിൽ ദർശനം നടത്തി വീട്ടിലേക്ക് വരുന്നതിനിടെ കാലിക്കടവ് ദേശീയ പാതയിൽ വെച്ച് അമിത വേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്.ഭർത്താവ്: പരേതനായ …

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും, ഹൈക്കോടതി വഴി വിവാഹമോചനവും നേടാം’; ഫെയ്സ്ബുക്കിലൂടെ പരിചയത്തിലായ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി, യുവാവ് അറസ്റ്റിൽ

കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചന നടപടികൾ വേഗത്തിലാക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ.കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസെന്റ് ആണ് കാസർകോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഉദുമ സ്വദേശിയായ സ്ത്രീയുടെ കയ്യിൽ നിന്ന് ആണ് ഇയാൾ പണം തട്ടിയെടുത്തത്.2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫെയ്സ്ബുക്ക് …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷവും സുരക്ഷ ആശങ്കകളും: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തുർക്കിയ സന്ദർശനത്തിനിടെ ഉയർന്ന സുരക്ഷാ ഭീഷണിയെ തുടർന്ന് അദ്ദേഹം രഹസ്യമായി വിമാനം മാറി സഞ്ചരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹുർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ യു.എസിന്റെയും ഹൂത്തികളുടെയും ആക്രമണങ്ങൾ തുടരുകയാണ്. ​വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണം: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ റെയ്ഡുകളും കെട്ടിടങ്ങൾ തകർക്കലും തുടരുന്നു . പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ​റഷ്യ – …

പ്രതിശ്രുത വധുവിന് പിന്നാലെ വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പൂച്ചക്കാട്ടെ പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി അമല്‍ ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമല്‍. ബുധനാഴ്ച രാവിലെ പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിയായ 25 കാരിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയില്‍ തയ്യില്‍ വീട്ടില്‍ ചന്ദ്രൻ്റെ മകള്‍ പി അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ ബ്രാഞ്ചിലെ ജീവനകാരിയായിരുന്നു. ഡിസംബർ 26 നാണ് …

മഴ വീണ്ടും ശക്തമാകും; നാളെ കാസര്‍കോടും കണ്ണൂരും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകും. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും നേരിയ മഴ തുടരുമെന്ന് അറിയിച്ചു.അടുത്ത 3 …

രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ജ്യൂസ് കട ജീവനക്കാരന്‍ പോക്‌സോ കേസില്‍ പിടിയില്‍

തലശേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വടകര അഴിയൂര്‍ കോറോത്ത് റോഡിലെ യാദ്ഗറില്‍ ഷുഹൈബ് (47) ആണ് പിടിയിലായത്. പള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താംതരത്തില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലും സ്‌കൂള്‍ പരിസരത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തെ ഇയാള്‍ സ്‌കൂളിന് സമീപത്തെ ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്നു. ഈസമയമാണ് പീഡനം നടത്തിയത്. നിലവില്‍ പാനൂര്‍ കൂരാറയിലെ കുന്നോത്തുമുക്കില്‍ ഒരു വാടക വീട്ടിലാണ് …

തമിഴ്നാടിന് വീണ്ടും കാവേരിജലം വിട്ടുനല്‍കാന്‍ ഉത്തരവ്; നാളെ കര്‍ണാടക ബന്ദ്, മലയാളി യാത്രക്കാരെയും ബാധിക്കും

ബംഗളൂരു: കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് നാളെ. തമിഴ്നാടിന് കാവേരിജലം വിട്ടുനല്‍കാന്‍ കാവേരി ജലനിയന്ത്രണ കമ്മിറ്റി വീണ്ടും ഉത്തരവിട്ടതോടെയാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കന്നഡ സംഘടന നേതാവും മുന്‍ എം.എല്‍.എയുമായ വാട്ടാള്‍ നാഗരാജിന്റെ നേതൃത്വത്തിലാണ് ബന്ദ് നടത്തുന്നത്. ആശുപത്രി, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വീസുകള്‍ ഒഴികെ എല്ലാ സേവനങ്ങളും തടസപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ഷകരും സമരത്തിന്റെ ഭാഗമാകുമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു. രണ്ടായിരത്തിലേറെ കന്നഡ അനുകൂല സംഘടനകള്‍ …

ലോറികളിലെ ബാറ്ററി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മര്‍ ഫാറൂഖ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മര്‍ ഫാറൂഖ് അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശി ഉമ്മര്‍ ഫാറൂഖ്(46) ആണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ജില്ലയിലും ദക്ഷിണ കന്നഡയിലുമുള്ള വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാള്‍. കഴിഞ്ഞമാസം 29നു മാവിനകട്ടയിലെ അമ്പലങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. മാസങ്ങളായി കര്‍ണാടക പൊലീസും കേരള പൊലീസും തിരഞ്ഞു നടക്കുന്ന കുപ്രസിദ്ധ മോഷ്ടാവാണ് ഉമ്മര്‍ ഫാറൂഖ്. പകല്‍ സമയങ്ങളില്‍ ഒളിച്ചിരിക്കുകയും രാത്രി സമയങ്ങളില്‍ …

പിതൃപുണ്യം തേടി ബലി തര്‍പ്പണത്തിന് ആയിരങ്ങളെത്തി

കാസര്‍കോട്: മരിച്ചുപോയ പിതൃക്കളുടെ അനുഗ്രഹം തേടി ആയിരങ്ങള്‍ കര്‍ക്കടക വാവ് ദിവസം ബലി തര്‍പ്പണം നടത്തി. ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലും വീടുകളിലും തൃക്കണ്ണാട് കടല്‍ത്തീരത്തും വിവിധ ചടങ്ങുകള്‍ നടത്തി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പുലര്‍ച്ചെ 6 നു തുടങ്ങിയ തര്‍പ്പണത്തിന് ജനപ്രവാഹമായിരുന്നു. കാസര്‍കോട് ജില്ല കൂടാതെ കണ്ണൂര്‍, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നും ബലി തര്‍പ്പണത്തിന് ആയിരങ്ങളെത്തി. മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായുടെ നേതൃത്വത്തില്‍ ആരംഭിച്ച ചടങ്ങുകള്‍ക്ക് ഇരുപതോളം വൈദികര്‍ കാര്‍മികത്വം വഹിച്ചു. തീരദേശ …

ചാലിങ്കാലിലെ നിര്‍മാണത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ചാലിങ്കാലിലെ നിര്‍മാണത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. പികെ ജയകുമാര്‍(55) ആണ് മരിച്ചത്. മാണിമൂല സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി അസ്വസ്ഥതയെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മുന്‍ ചുമട്ട് തൊഴിലാളിയായിരുന്നു. പികെ രാഘവനാണ് പിതാവ്. ഭാര്യ: ബിന്ദു. മക്കള്‍: രാഹുല്‍(ഗള്‍ഫ്), അമൃത. സഹോദരങ്ങള്‍: രാജന്‍, ലീല, രാജീവന്‍, നിര്‍മല, മിനി.