കാസര്‍കോട്: അടോട്ട് പുതിയപുര തറവാട് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന്റെ ഭാഗമായി നെല്‍കൃഷിക്കുള്ള വിത്തിടല്‍ ചടങ്ങ് നടന്നു. ഉത്സവാന്തരീക്ഷത്തില്‍ അടോട്ട് മൂത്തേടത്ത് കുതിര് ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം സ്ഥാനികരും തെയ്യം കെട്ട് മഹോത്സവ സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് നെല്‍ക്കൃഷിക്ക് വിത്ത് വിതച്ചു. തെയ്യംകെട്ടിന്റെ ആവശ്യത്തിലേക്കുള്ള നെല്ല് വയലിലെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. നാരായണന്‍ വെളിച്ചപ്പാടന്‍, ജയേഷ് കൂട്ടായിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. മഹോല്‍സവ സംഘാടകരായ മടത്തനാട് രാജന്‍, എംവി നാരായണന്‍ കൊളവയല്‍, എ.വി.സഞജയന്‍, പി.സജിത്കുമാര്‍, കെ.വി ലക്ഷമണന്‍, കെ.വി.സുന്ദരന്‍, കെ.പി.ലക്ഷമണന്‍, ചന്ദ്രന്‍ പടിഞ്ഞാര്‍, പി.നാരായണന്‍, അബൂഞ്ഞി എന്നിവര്‍ സംസാരിച്ചു. അടുത്ത ഏപ്രില്‍ 5,6,7,8 തിയ്യതികളിലാണ് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോസവം നടക്കുക.








