രസതന്ത്ര നൊബേല്‍ സമ്മാനം രണ്ട് പേര്‍ക്ക്: ഹെന്റി ബി. കാഗനും കെന്‍സോ സോവായ്ക്കും പുരസ്‌കാരം

സ്റ്റോക്ക്ഹോം: 2026ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ട് ശാസ്ത്രജ്ഞര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്. ഹെന്റി ബി. കാഗന്‍, കെന്‍സോ സോവായ് എന്നീ ശാസ്ത്രജ്ഞരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. അസിമെട്രിക് ഓര്‍ഗാനിക് സിന്തസിസിലെ നോണ്‍-ലീനിയര്‍ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് അംഗീകാരം. ഇത് ആധുനിക മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വ്യാവസായിക രൂപകല്പനയിലും നിര്‍മ്മാണത്തിലും നിര്‍ണ്ണായകമായ കണ്ടെത്തലുകളാണ്. ഇരുവര്‍ക്കും 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് പുരസ്‌കാര തുക ലഭിക്കുക. ഇത് ഇരുവരും തുല്യമായി വീതിച്ചെടുക്കും. ഫ്രാന്‍സില്‍ ജനിച്ച കാഗന്‍ പാരിസ് സൂഡ് സര്‍വകലാശാലയില്‍ പ്രഫസറാണ്. ജപ്പാന്‍കാരനായ കെന്‍സോ സോയി ടോക്യോ ശാസ്ത്ര സര്‍വകലാശാലയില്‍ അധ്യാപകനാണ്.
ഫ്രഞ്ച് രസതന്ത്രജ്ഞനും അസിമെട്രിക് കാറ്റാലിസിസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനുമാണ് ഹെന്റി ബി. കാഗന്‍. അസിമെട്രിക് ഓര്‍ഗാനിക് സംശ്ലേഷണത്തില്‍ ഉല്‍പ്രേരകങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ണായകമായ കണ്ടെത്തലുകള്‍ അദ്ദേഹം നടത്തി. ഒരേ തന്മാത്രയുടെ രണ്ട് വ്യത്യസ്ത മിറര്‍ ഇമേജുകളില്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ എങ്ങനെ മുന്‍ഗണന നേടുന്നു എന്ന നൂറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ശാസ്ത്രീയ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ക്ക് കഴിഞ്ഞു.
ജാപ്പനീസ് ഓര്‍ഗാനിക് രസതന്ത്രജ്ഞനാണ് കെന്‍സോ സോവായി. ജീവന്റെ ഉത്ഭവത്തിന് കാരണമായ തന്മാത്രകളുടെ പ്രത്യേക ഘടനയായ ‘കൈരാലിറ്റി’ എങ്ങനെ രൂപപ്പെട്ടു എന്ന് വിശദീകരിക്കാന്‍ സഹായിക്കുന്ന പരീക്ഷണം ഇദ്ദേഹം നടത്തി. കെന്‍സോ സോവായി വികസിപ്പിച്ചെടുത്ത ഈ രാസപ്രവര്‍ത്തനിനെ രസതന്ത്ര ലോകത്ത് സോവായ് റിയാക്ഷന്‍ എന്നാണ് വിളിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page