ട്രെയിനിൽ യാത്രക്കാരന്റെ 40,000 രൂപയുടെ മൊബൈൽ ഫോണുകൾ കവർന്ന കേസ്; പന്നിപ്പാറ സ്വദേശി അറസ്റ്റിൽ, പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസർകോട്: ട്രെയിനിൽ യാത്രക്കാരന്റെ 30,000 രൂപയുടെയും പത്തായിരം രൂപയുടെയും മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മോഷ്ടാവ് റെയിൽവേ പൊലീസിന്റെ പിടിയിലായി. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ കെ അബ്ദുള്ള (63) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 28ന് നേത്രാവതി എക്സ്പ്രസിൽ വച്ച് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത വേങ്ങേരി സ്വദേശി സൂര്യ കൃഷ്ണയുടെ രണ്ടു മൊബൈൽ ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. രാവിലെ കോഴിക്കോട്ടേക്കുള്ള നേത്രാവതി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം. മോഷണം പോയതിനെ തുടർന്ന് കാസർകോട് റെയിൽവേ പൊലീസിൽ സൂര്യകൃഷ്ണ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ കൈവശത്തുനിന്ന് 8 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി സ്ഥിരമായി ട്രെയിനുകളിൽ മോഷണം നടത്തുന്ന ആളാണ് ഇയാൾ. നിരവധി കേസുകൾക്കെതിരെ ഉണ്ടെന്നു പൊലീസ് പറഞ്ഞു. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ രാജീവൻ, സബ് ഇൻസ്പെക്ടർസി എസ് സനിൽകുമാർ, അസി.സബ് ഇൻസ്പെക്ടർ ഗംഗാധരൻ, സിവിൽ പൊലീസ് ഓഫീസർ പി സുശാന്ത്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സി പി ഡി എസ് സ്ക്വാഡ് അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ കെ എം ഷിജു, ഹെഡ് കോൺസ്റ്റബിൾ വി ശ്രീകാന്ത്, കോൺസ്റ്റബിൾ അബ്ദുൾ സത്താർ, കോൺസ്റ്റബിൾ വി ടി രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page