ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ ഹൊസങ്കടി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു

കണ്ണൂർ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്കിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു. കാസർകോട് ഹൊസങ്കടിയിലെ പുളിക്കാംപുറത്ത് അലീന റോയി (20) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനിയാണ്. അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ പരിശോധിക്കുന്നതിനിടെ ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോളേജിൽ പൊതുദർശനത്തിന് വെക്കും.
മൂന്ന് മണിയോടെ ഹൊസങ്കടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച ഇൻഫെന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. പുളിക്കാംപുറത്ത് റോയിയുടെയും റൂബിയുടെയും മകളാണ്. സഹോദരങ്ങൾ: റോബിൻ, ആന്മരിയ. നിര്യാണത്തെ തുടർന്ന് ഡോൺബോസ്കോ കോളേജിന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്റേണൽ പരീക്ഷകൾ 16 ലേക്ക് മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page