മറ്റൊരുത്തന്റെ കൂടെ പോയ യുവതിയെ ‘ശുദ്ധീകരിക്കാന്‍’ മരത്തില്‍ കെട്ടിയിട്ടു, കൂട്ടബലാല്‍സംഗത്തിനിരയാക്കി; ഭര്‍ത്താവും ബന്ധുക്കളുമടക്കം 9 പേര്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ യുവതിക്കു നേരെ ക്രൂരമായ സദാചാര ആക്രമണം. മറ്റൊരാളുടെ കൂടെപോയ പേരില്‍ യവതിയെ പരസ്യമായി മര്‍ദ്ദിക്കുകയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളുമടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ നാലിനാണ് സുരേന്ദ്രനഗറില്‍ സംഭവം നടക്കുന്നത്. ക്രൂരമര്‍ദ്ദന ദൃശ്യം മൊബൈലില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
വാപി സ്വദേശിയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് ചോടിലയില്‍ മറ്റൊരു യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ യുവതിയെ വാപിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വീട്ടില്‍ തടഞ്ഞുവെച്ചെങ്കിലും, അവിടെ നിന്ന് രക്ഷപ്പെട്ട് വീണ്ടും പങ്കാളിയുടെ അടുത്തേക്ക് മടങ്ങിയെത്തി. ഈ വിവരം അറിഞ്ഞ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും സുരേന്ദ്രനഗറിലെത്തിച്ച് യുവതിയെ ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരില്‍ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയെ
മരത്തില്‍ കെട്ടിയിട്ട് തടികൊണ്ട് മര്‍ദ്ദിച്ച ശേഷം യുവാവിനെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ശേഷം ബന്ധുക്കളും യുവതിയെ പീഡിപ്പിച്ചു. യുവാവിനെ കൊണ്ട് യുവതിയുടെ മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഈ അതിക്രമങ്ങളെല്ലാം മൊബൈലില്‍ ചിത്രീകരിച്ച് പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വൈറലായ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു പ്രാദേശിക സാമുദായിക നേതാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഇടപെടല്‍. തെരച്ചിലിനൊടുവില്‍ യുവതിയെ കണ്ടെത്തി സുരക്ഷിതമായി സ്റ്റേഷനിലെത്തിക്കുകയും കൗണ്‍സിലിങിന് വിധേയമാക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐ ടി ആക്ടിലെ വ്യവസ്ഥകളും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page