കാറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി പടന്നക്കാട് 2 യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: പടന്നക്കാട് കുറുന്തൂര്‍ ചേണുങ്കാല്‍ റോഡില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറുന്തൂര്‍ സ്വദേശികളായ അബ്ദുല്‍ സഫ്വാന്‍(29), മുഹമ്മദ് ആഷിഖ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറില്‍ എംഡിഎംഎ കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും ഹൊസ്ദുര്‍ഗ് പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടയിലാണ് മയക്കുമരുന്ന് പിടിയിലായത്. സ്വിഫ്റ്റ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിനുളളില്‍ നിന്നും 12.75 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എസ്.ഐ സി.വി. പ്രേമന്റെയും …

നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭന്‍ നായനാര്‍ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടിയാഗോ കാര്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടം വരുത്തിവച്ച കാര്‍ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: എസി രാജലക്ഷ്മി. …

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോടു ലൈംഗിക അതിക്രമം കാട്ടിയ പ്രതി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: യുവതിയെ കൊന്ന് മൃതദേഹത്തോടും ലൈംഗിക അതിക്രമം കാട്ടിയ പ്രതി ജീവനൊടുക്കിയ നിലയില്‍. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ തരംഗം വീട്ടില്‍ വൈശാഖന്‍(35) ആണ് മരിച്ചത്. കൊലപാതകം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി ജീവനൊടുക്കുന്നത്. വീട്ടിനുള്ളില്‍ എലിവിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സംഭവം.മാളിക്കടവിലുള്ള തന്റെ വര്‍ക്ഷോപ്പില്‍ വെച്ച് 2026 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷോപ്പിലേക്ക് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ …

കര്‍ണാടകയില്‍ കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന് നേരെ മുട്ടയേറ്; ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട്: ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കര്‍ണാടകയില്‍ അജ്ഞാതര്‍ മുട്ടയെറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് ഗതാഗത മന്ത്രി സി.പി ജോണ്‍ ഉത്തരവിട്ടു. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന സംശയത്തെ തുടര്‍ന്ന് അട്ടിമറി സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഈമാസം 12-ന് രാത്രി ഒന്‍പത് മണിയോടെ കര്‍ണാടകയിലെ ബിഡദി എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. കാസര്‍കോട് യൂണിറ്റിലെ എ.ടി.സി 142 ഡീലക്‌സ് ബസിന്റെ മുന്‍വശത്തെ ഗ്ലാസിലേക്കാണ് …

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഞായറാഴ്ച തുടങ്ങും

കാസര്‍കോട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം 16, 17 തീയതികളില്‍ കാസര്‍കോട് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടക്കും.14 ജില്ലകളില്‍ നിന്നായി 419 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ജാഥ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് കാസര്‍കോട് പ്രസ് ക്ലബ് ജങ്ഷന്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ 10 മണിക്ക് ഷീലാ അലക്‌സ് കെ ബാലകൃഷ്ണന്‍ നഗറില്‍ വെച്ച് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. …

ഗായകനും സംഗീത അധ്യാപകനുമായ ഇരിങ്ങല്‍ എംടി ശിവദാസ് അന്തരിച്ചു

വടകര: പ്രശസ്ത ഗായകനും സംഗീത അധ്യാപകനുമായ ഇരിങ്ങല്‍ എം.ടി. ശിവദാസ് അന്തരിച്ചു. 65 വയസ്സായിരുന്നു. മണിയൂര്‍ ഹൈസ്‌കൂളിലെ റിട്ട.അധ്യാപകനായിരുന്നു. ശിവദാസ് നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. റേഡിയോ ബിഹൈ ആര്‍ടിസ്റ്റായിരുന്നു. നിരവധി ഗാനമേളകളില്‍ പങ്കെടുത്തിരുന്നു. സംസ്‌കാരം നാളെ വീട്ടു വളപ്പില്‍. പരേതനായ പാറച്ചാല്‍ മാധവന്റെയും ലീലയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: ശ്രീദാസ്, സംഗീത.

ഇച്ചിലംകോട് ദീനാർ നഗറിലെ വീട്ടിൽ നിന്നും മെത്താംഫിറ്റമിൻ പിടികൂടി; വീട്ടുടമസ്ഥന്റെ മകൻ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം ഇച്ചിലംകോട് ദീനാർ നഗറിലെ വീട്ടിൽ നിന്നും എക്സ്സൈസ് മെത്താംഫിറ്റമിൻ പിടികൂടി. വീട്ടുടമസ്ഥന്റെ മകൻ അറസ്റ്റിൽ. ദീരുൾ സഫ ഹൗസിൽ മൊയ്‌ദീൻ ഫൈറൂസ്(32) ആണ് പിടിയിലായത്. വീട്ടിൽ ഉണ്ടായിരുന്ന യുവാവിൽ നിന്നും 0.85 ഗ്രാം മെത്താംഫിറ്റമിൻ ആണ് പിടികൂടിയത്. പ്രതിയെയും തൊണ്ടിമുതലുകളും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഇൻസ്പെക്ടർ കെ വി ശ്രാവൺ, പ്രിവന്റിവ് ഓഫീസർ എം വി ജിജിൻ, മൊയ്തീൻ സാദിക്ക്, സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത്, വി ജിതിൻ, വനിത സിവിൽ …

ഉത്തരാഖണ്ഡ് ചമോലിയിലുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കം തകര്‍ന്ന് അപകടം; ഏഴു തൊഴിലാളികൾ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. 15 പേരെ രക്ഷപ്പെടുത്തി.കനത്ത മഴയെത്തുടർന്ന് വെള്ളവും മണ്ണും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. 22 തൊഴിലാളികളായിരുന്നു അപകടസമയത്ത് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 15 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അകത്ത് കുടുങ്ങിയ ഏഴുപേരെ മരിച്ച നിലയിൽ വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തി. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ 22 തൊഴിലാളികൾ ജോലി ചെയ്യുമ്പോഴാണ് …

പനിക്ക് ചികിത്സ തേടി എത്തിയ യുവാവ് ഡോക്ടറെ കാണാൻ നിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു. ചപ്പാരപ്പടവിലെ ഇസി അബ്ദുല്ലയുടെ മകൻ മർഷദാണ് (25) വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മരിച്ചത്. പിതാവിന് ഒപ്പം ചപ്പാരപ്പടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ മർഷാദ് ഡോക്ടറെ കാണാൻ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കണ്ണൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചപ്പാരപ്പടവ് ടൗണിലെ വ്യാപാരിയാണ് പിതാവ്. ഈ സ്ഥാപനത്തിലെ സെയിൽമാനാണ് മർഷാദ് മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫാത്വിമയാണ് മാതാവ്. സഹോദരങ്ങൾ: …

നാട്ടിൽ നിന്നും തിരിച്ചെത്തിയ നഴ്സ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കണ്ണൂർ: നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബു(25) ആണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തിരിച്ചെത്തിയത്. വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് പുറത്തു വന്നില്ല. ഹോസ്റ്റലിൽ താമസിക്കുന്നവർ അലീനയെ പലതവണ വിളിച്ചുനോക്കി. വാതിൽ തുറക്കാത്തതിനാൽ സംശയമായി. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നു നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പൊലീസ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം :​ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ പുതിയ സുരക്ഷാ മേധാവി വ്യക്തമാക്കി. പ്രദേശത്ത് യു.എസ് ആക്രമണങ്ങളും സംഘർഷവും തുടരുകയാണ്. ​നയതന്ത്ര നീക്കങ്ങൾ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഒഴിവാക്കാനും താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടാനുമുള്ള നയതന്ത്ര ചർച്ചകൾ ഈജിപ്തും തുർക്കിയും കേന്ദ്രീകരിച്ച് സജീവമായി നടക്കുന്നുണ്ട്. ​അമേരിക്ക​വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കരോലിൻ ലീവിറ്റ് ഈ മാസം അവസാനത്തോടെ സ്ഥാനം ഒഴിയുന്നു. …

ബജംഗളയിൽ ഓണം സ്പെഷ്യൽ റെയ്ഡ്; കാറിൽ കടത്താൻ ശ്രമിച്ച 133.92 ലിറ്റർ കർണാടക മദ്യവും 24 ലിറ്റർ ബിയറും പിടികൂടി; കടമ്പാർ ദുർഗ്ഗിപള്ള സ്വദേശിയായ യുവാവ് പിടിയിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡിൽ കാറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ബിയറും പിടികൂടി. കേസിൽ ഒരാൾ പിടിയിലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീഞ്ച ബജംഗളയിൽ നടന്ന വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കുമ്പള എക്സൈസ് സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ 133.92 ലിറ്റർ കർണാടക മദ്യവും 24 ലിറ്റർ ബിയറും കാറിൽ നിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബജ ദുർഗ്ഗിപള്ള …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമ്പളയിലെ മുൻ പ്രവാസി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമ്പള റെയിൽവേ സ്റ്റേഷനു സമീപത്തെ മുൻ പ്രവാസി മരിച്ചു. പരേതനായ ബാവ ഹാജിയുടെയും ആയിഷയുടെയും മകൻ ബി എം മുഹമ്മദ്‌ അലി(58) ആണ് മരിച്ചത്. സംസ്കാരം നാളെ കുമ്പള ബദർ മസ്ജിദ് അങ്കണത്തിൽ നടക്കും. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. വലിയൊരു സൗഹൃദ വലയത്തിനുടമ കൂടിയായിരുന്നു. നിര്യാണത്തിൽ കുമ്പള പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും, ടൗൺ ഇരുപത്തിനാലാം വാർഡ് കമ്മിറ്റിയും അനുശോചിച്ചു.ഭാര്യ: ഷാർതാജ്. …

സ്വിമ്മിംഗ് പൂളിൽ വീണ് പരിക്കേറ്റ മൂന്ന് വയസുകാരൻ മരിച്ചു

കാസർകോട്: സ്വിമ്മിംഗ് പൂളിൽ വീണ് പരിക്കേറ്റ മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ദക്ഷിണ കന്നഡ മുൾക്കി ദർഗ റോഡിലെ നസീർ യൂസഫിന്റെ മകൻ മുഹമ്മദ് ഐസാൻ യൂസഫ് ആണ് മരിച്ചത്. ഈമാസം 9നു രാത്രി 11.30ഓടെ മൂഡംബയൽ സിഗ്നേച്ചർ ഫാർമ്സ് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിലാണ് അബദ്ധത്തിൽ കുട്ടി വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

തീവ്രന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴ, നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാള്‍ തീരത്തിന് മുകളില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ഗംഗാതട പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, …

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറി

തിരുവനന്തപുരം: അന്തരിച്ച മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. 2024 ഒക്ടോബര്‍ 14നു കണ്ണൂരില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ …

തലപ്പാടിയിലെ മല്‍സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച; ഫ്രീസറുകള്‍ തകര്‍ത്ത് 1.30 ലക്ഷം രൂപയുടെ മല്‍സ്യവും പണവും കവര്‍ന്നു, മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: തലപ്പാടി മല്‍സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച. ഫ്രീസറുകള്‍ തകര്‍ത്ത് 1.30 ലക്ഷം രൂപയുടെ മല്‍സ്യം കടത്തി. 5000 രൂപയും മല്‍സ്യം മുറിക്കാനുപയോഗിക്കുന്ന 4 കത്തികളും കവര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരം ഹൊസബൊട്ടു സ്വദേശി അബ്ദുല്‍ റഹ്‌മാനടക്കം 4 പേര്‍ നടത്തുന്ന മല്‍സ്യമാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. പരാതിയില്‍ മഞ്ചേശ്വരം പൊലീസ് സ്ഥലത്തിലെത്തി പരിശോധന നടത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഉച്ചയ്ക്ക് റഹ്‌മാനും സുഹൃത്തുക്കളും സ്ഥാപനം തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. രണ്ട് ഫ്രീസറുകള്‍ തകര്‍ത്ത് മീനുകള്‍ കൊണ്ടുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിലകൂടിയ മല്‍സ്യങ്ങളും …

ടച്ച് ഓഫ് മേഴ്സി ആദരവ് സമ്മേളനം 15 ന്; അലിയാര്‍ ഖാസിമിയും സ്വാമി പ്രേമാനന്ദയും പങ്കെടുക്കും

ചെറുവത്തൂര്‍: കാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിള്‍ ട്രസ്റ്റ്, ആഗസ്റ്റ് 15 ന് ശനിയാഴ്ച പയ്യന്നൂര്‍ ഒ.പി എം ഇന്‍ ഓഡിറ്റോറിയത്തില്‍ ആദരവ് സമ്മേളനം സംഘടിപ്പിക്കും. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പരിപാടി ഉദ്ഘാടനം ചെയ്യും. വി.കുഞ്ഞി കൃഷ്ണന്‍ എം.എല്‍.എ മുഖ്യതിഥിയാകും. ചാരിറ്റി ട്രസ്റ്റ് സഹ രക്ഷാധികാരി ഡോ. കെ.എച്ച് സുബ്രഹണ്യന്‍ അധ്യക്ഷത വഹിക്കും. ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുശ്താഖ് മാലി ദ്വീപ് 18 ഇന ഭക്ഷ്യ വസ്തുക്കളുടെ ‘മദിനാ കിറ്റ്’ …