ഇന്ത്യന്‍ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേല്‍

സ്റ്റോക്ക്‌ഹോം: 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക്. രാജ്യാന്തര മനുഷ്യാവകാശ പ്രവര്‍ത്തകയും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നിയമജ്ഞയുമാണ് നവനീതം പിള്ള. യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. പലസ്തീതിനെ യുഎന്‍ സ്വതന്ത്ര കമ്മീഷന്‍ അധ്യക്ഷയാണ്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ എന്നിവയിലെ സേവനത്തിലൂടെ നവനീതം പിള്ള പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1941 സെപ്റ്റംബര്‍ 23 ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലുള്ള ക്ലെയര്‍വുഡിലാണ് നവനീതം പിള്ള ജനിച്ചത്. ബസ് ഡ്രൈവറായിരുന്നു നവനീതത്തിന്റെ പിതാവ്.
1995 ല്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയില്‍ ആക്ടിങ് ജഡ്ജിയായി നിയമിതയായ ആദ്യ കറുത്തവര്‍ഗക്കാരിയും നവനീതം ആയിരുന്നു. മ്യാന്‍മറിനെതിരെയുള്ള റോഹിങ്ക്യന്‍ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിലവില്‍ ജഡ്ജിയാണ് നവി പിള്ള. ഈ വര്‍ഷത്തെ സമാധാന പുരസ്‌കാരത്തിനായി 287 നാമനിര്‍ദ്ദേശങ്ങളാണ് നോര്‍വീജിയന്‍ നൊബേല്‍ സമിതിക്ക് ലഭിച്ചത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (ഏകദേശം 1.2 മില്യണ്‍ ഡോളര്‍) ആണ് സമ്മാനത്തുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page