പുനര്‍വിവാഹം എതിര്‍ത്ത 20 കാരിയെ പിതാവ് ചിക്കന്‍ ബിരിയാണിയില്‍ വിഷം ചേര്‍ത്തുനല്‍കിയ ശേഷം ഞെരിച്ചു കൊന്നു

മുംബൈ: പുനര്‍വിവാഹത്തെ എതിര്‍ത്ത മകളെ വിഷം കലര്‍ത്തിയ ചിക്കന്‍ ബിരിയാണി നല്‍കിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കേസില്‍ 45കാരനായ പിതാവ് അറസ്റ്റിലായി. 20 കാരി റിഫാത്ത് (20) ആണ് കൊല്ലപ്പെട്ടത്. മരപ്പണിക്കാരനായ ഷെരീഫ് റാസ ഹുസൈന്‍ ഖാനെയാണ് മുംബൈയിലെ വഡാല പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വഡാല ഈസ്റ്റിലെ ഷെയ്ഖ് മിസ്ത്രി ദര്‍ഗ റോഡിലുള്ള മഡോണ കോളനിയിലായിരുന്നു ഷെരീഫ് ഖാന്‍, മക്കളായ റിഫാത്ത്, നുസ്ഹത്ത്, പത്തുവയസ്സുകാരനായ അഹമ്മദ് എന്നിവര്‍ക്കൊപ്പം താമസിച്ചിരുന്നത്. റിഫാത്തിന്റെ അമ്മ 2025 നവംബറില്‍ അര്‍ബുദബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. പിതാവ് രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.
റിഫത്തും നുസ്ഹത്തും അതിനെ എതിര്‍ത്തിരുന്നു, ഇത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമായെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇളയ മകളെയും കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസിന്റെ സംശയം. എന്നാല്‍, സംഭവദിവസം രാത്രി അമ്മായിയുടെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചതിനാല്‍ 16 കാരിയായ നുസ്ഹത്ത് രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട റിഫാത്ത് കഴുത്തുഞെരിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷ്യവിഷബാധയേറ്റാണ് മകള്‍ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയ്ക്കിടെ കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. അതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നാണ് പൊലീസ് അന്വേഷണം പ്രതിയിലേക്ക് കേന്ദ്രീകരിച്ചത്. സാഹചര്യങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍, പൊലീസ് ഷെരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page