നവദമ്പതികളുടെ മൃതദേഹം നദിയിൽ, കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; ദുരൂഹത

മുംബൈ: കാലുകള്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് കൂട്ടിപ്പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തി. മഹാരാഷ്ട്ര ജൽഗാവ് ജില്ലയിലെ അമൽനെർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. തപി നദിയിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആത്മഹത്യയാണോ കൊലപാതകമാണോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ദമ്പതികളുടെ ദുരൂഹമായ മരണം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളോ മറ്റ് വ്യക്തിപരമായ വൈരങ്ങളോ സംഭവത്തിന് പിന്നിലുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ദമ്പതിമാരുടെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page