നീലേശ്വരത്ത് 665.67 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 665.67 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മംഗല്‍പാടി സോങ്കാല്‍ പ്രതാപ് നഗറിലെ യൂസഫ്, നൗഷാദ് അലി എന്നിവരെയാണ് നീലേശ്വരം എസ്‌ഐ സിഎം സാബുവും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ട്രെയിനില്‍ വന്നിറങ്ങിയ സംഘത്തില്‍ നിന്ന് 665.67 ഗ്രാം എംഡിഎംഎ പിടികൂടിയത്. നീലേശ്വരത്ത് ട്രെയിനിറങ്ങിയ അഹമ്മദിനെയും അബ്ദുല്‍ ഹമീദിനെയും കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു യൂസഫും നൗഷാദലിയും. ഇവര്‍ക്ക് മയക്കുമരുന്ന് കടത്തുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ വ്യാഴാഴ്ച
മംഗല്‍പാടി സോങ്കാല്‍ പ്രതാപ് നഗറിലെ അഹമ്മദ് റുക്ഷാദ് (33), അബ്ദുള്‍ ഹമീദ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്നും വരികയായിരുന്ന മംഗള എക്‌സ്പ്രസിലായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തി കൊണ്ടുവരുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലായിരുന്നു ഇവര്‍ ഇറങ്ങേണ്ടിയിരുന്നതെങ്കിലും പൊലീസ് സംഘത്തെ കണ്ടതോടെ നീലേശ്വരത്ത് ഇറങ്ങുകയായിരുന്നു. എന്നാല്‍ പൊലീസ് ഇവരുടെ നീക്കം മനസിലാക്കിയിരുന്നു. ധരിച്ച വസ്ത്രം മനസിലാക്കിയാണ് സംഘത്തെ നീലേശ്വത്തു നിന്ന് പിടികൂടുന്നത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി എംവി അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട. എസ് ഐ യോടൊപ്പം എ എസ് ഐ ഓമനക്കുട്ടന്‍, ഗ്രേഡ് എസ് ഐ ശ്രീജിത്ത്, വിനീഷ്, രമേശന്‍ എന്നിവരും ഉണ്ടായിരുന്നു. അതേസമയം എംഡിഎം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page