കാസർകോട്: നഗരത്തിലെ താലുക്ക് ഓഫീസിന് സമീപത്തെ ആദ്യ കാല വസ്ത്ര സ്ഥാപനമായ ആയിഷ ടെക്സ്റ്റൈൽ ഉടമകളിലൊരാളും പുനയിലെ വ്യാപാരിയുമായ മധൂർ ഷിറി ബാഗിലുവിലെ എസ്.എം. ഹമീദ് (60) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ഷിറി ബാഗിലു ചെറിയ പള്ളി ഖബർസ്ഥാനിൽ. പരേതരായ പൗരപ്രമുഖൻ എസ് എം മുഹമ്മദിൻ്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖദീജ ഉപ്പള. മക്കൾ: അഫീസ്( റാസൽ ഖൈമ ), ഫായിസ് (അബുദാബി), ലൈഖ, ലീന. മരുമകൾ: റഹീമ മേൽപറമ്പ. സഹോദരങ്ങൾ:എസ്.എം അബ്ദുൽ റഹ്‌മാൻ. (പഴയ ആയിഷ ടെക്റ്റെൽസ് ഉടമ), എസ്. എം. നാസർ ( ശ്രീബാഗിൽ ജമാഅത്ത് സെക്രട്ടറി), എസ്.എം സുലൈമാൻ(കുമ്പള ), ജമാൽ( ദുബായ്), നാസർ, സുഹ്റ , സാഹിറ, സഫിയ.







