യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇനി ട്രെയിനില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണികിട്ടും, പിഴയും വരും

തിരുവനന്തപുരം: സഹയാത്രക്കാര്‍ക്ക് ശല്യമാകുന്നവിധത്തില്‍ ട്രെയിനില്‍ വച്ച് മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവക്കുകയോ വിഡിയോ കാണുകയോ, സംസാരിക്കുകയോ ചെയ്താല്‍ യാത്ര പാതിവഴി നിര്‍ത്തേണ്ടിവരും. കൂടാതെ പിഴയും അടക്കേണ്ടിവരും. ടിക്കറ്റ് റദ്ദാക്കി ആളെ ഇറക്കിവിടാനുള്ള നിയമത്തില്‍ റെയില്‍വേ ഭേദഗതി വരുത്തിക്കഴിഞ്ഞു. 1000 രൂപ പിഴയും യാത്രക്കാരന്‍ ഒടുക്കേണ്ടി വരും. ഇത് പ്രാബല്യത്തില്‍ എത്തി. യാത്രക്കാരുടെ ഇടയിലിരുന്ന് ഉച്ചത്തില്‍ മൊബൈലില്‍ പാട്ടുവക്കുന്നത് ശല്യമായതിനെ തുടര്‍ന്ന് പരക്കെ പരാതി ഉയര്‍ന്നിരുന്നു. ഉച്ചത്തില്‍ മൊബൈല്‍ വീഡിയോ കണ്ടാലും പ്രശ്‌നമാണ്. ടിടിഇ യുടെ നിര്‍ദേശം അവഗണിച്ചാല്‍ ആറു മാസംവരെ തടവു ശിക്ഷയും 5,000 രൂപാവരെ പിഴയും ചുമത്താം. എന്നാല്‍ ആര്‍ക്കും ശല്യമാകാത്തവിധത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നതില്‍ തടസമില്ല. 1989 ലെ റെയില്‍വേ ആക്ടിലെ 145(2) വകുപ്പ് അനുസരിച്ച് സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാമെങ്കിലും ശിക്ഷ നിര്‍ദ്ദേശിച്ചിരുന്നില്ല. ജനവിശ്വാസ് അമന്റ്‌മെന്റ് ഒഫ് പ്രൊവിഷന്‍സ് ആക്ട് 2026 അനുസരിച്ചാണ് ഭേദഗതി വരുത്തിയത്. യാത്രക്കാര്‍ക്ക് 139 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ, ടിടിഇ യോട് നേരിട്ടോ ആപ്പ് വഴിയോ പരാതിപ്പെടാവുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page