വെള്ളരിക്കുണ്ട്: അസുഖബാധിതനായി ചികില്‍സയിലായിരുന്ന വെള്ളരിക്കുണ്ടിലെ ഓട്ടോഡ്രൈവര്‍ മരിച്ചു. വെള്ളരിക്കുണ്ട് ബസ് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ കനകപ്പളളിയിലെ കപ്പലുമാക്കല്‍ കെജെ ജോണ്‍സണ്‍ എന്ന ജോപ്പന്‍(45) ആണ് മരിച്ചത്. പരേതനായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: സാംസണ്‍, ഷാന്റ് ഡാനിയേല്‍. സംസ്‌കാര ചടങ്ങുകള്‍ 12ന്. നാടുകാണി യഹോവ സാക്ഷി സെമിത്തേരിയില്‍ നടക്കും.







