റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി അറേബ്യക്കാരാണ്. ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്‌ത്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിലുണ്ട്. ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പേരുടെ അതീവ ഗുരുതരമെന്നാണ് പുറത്തുവരുന്ന വിവരം. റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ പോർവിമാനങ്ങൾ പ്രത്യാക്രമണം നടത്തിയതായാണ് വിവരം.
ഇതുവരെ സൗദിക്ക് നേരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിത്. അതേസമയം, സൗദി അറേബ്യയും സഖ്യസേനയും സനായിലെ രാജ്യാന്തര വിമാനത്താവളത്തിന് നേരെ നാല് തവണ കനത്ത വ്യോമാക്രമണം നടത്തിയെന്ന് ഹൂതി കേന്ദ്രങ്ങളും ആരോപിച്ചു. ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് സൗദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ താത്കാലികമായി നിർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനക്കമ്പനികളായ കുവൈറ്റ് എയര്‍വേസ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേസ് തുടങ്ങിയവ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.








