ഗ്യാനേഷ് കുമാര്‍ രാജിവെച്ചാല്‍ പോരാ, തെരഞ്ഞെടുപ്പ് കമ്മീഷണറെ ജയിലിലടക്കണം: റസാഖ് പാലേരി

കാസര്‍കോട്: ഗ്യാനേഷ് കുമാര്‍ രാജിവെച്ചാല്‍ മാത്രം പോരെന്നും, ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണറെ ജയിലിലടക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ടി.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നാസര്‍ കീഴുപറമ്പ് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എ. യൂസുഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ ലത്തീഫ് കുമ്പള വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും നാമനിര്‍ദ്ദേശത്തിലൂടെയും ചര്‍ച്ചകളിലൂടെയും തെരഞ്ഞെടുത്തു. സി.എച്ച്. ബാലകൃഷ്ണന്‍ സ്വാഗതവും മഹ്‌മൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെരിയ, മൂന്നാം കടവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനാപകടം: വളം കയറ്റിയെത്തിയ ലോറി ഞായറാഴ്ച ഗൃഹപ്രവേശനം കഴിഞ്ഞ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു;ഒഴിവായത് വന്‍ ദുരന്തം, നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്
Scroll to top

You cannot copy content of this page